KeralaNewspravasi

കൊവിഡ് വ്യാപനം: വാണിജ്യ സ്ഥാപനങ്ങൾ രാത്രി അടച്ചിടാനൊരുങ്ങി ഒമാൻ, ദുബായിൽ 10 സ്ഥാപനങ്ങൾ പൂട്ടിച്ചു

ഒമാൻ: കൊവിഡ്  കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ഒമാൻ വീണ്ടും വാണിജ്യ സ്ഥാപനങ്ങൾ അടച്ചിടാനൊരുങ്ങുന്നു. എല്ലാ ഗവർണറേറ്റുകളിലെയും കച്ചവട സ്ഥാപനങ്ങൾ രാത്രി എട്ട് മുതൽ പുലർച്ചെ അഞ്ച് വരെയാണ് അടച്ചിടുക. മാർച്ച് 4 മുതൽ മാർച്ച് 20 വരെയാണ് അടച്ചിടുകയെന്ന്  കമ്മിറ്റി അറിയിച്ചു.ഒമാനില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1570 ആയി. ആകെ രോഗ ബാധിതരുടെ എണ്ണം 1,41,496 കഴിഞ്ഞു

അതിനിടെ കോവിഡ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 10 സ്ഥാപനങ്ങള്‍ ദുബൈ എക്കണോമി അധികൃതരുടെ പരിശോധനയില്‍ പൂട്ടിക്കുകയുണ്ടായി. 246 കടകള്‍ക്ക് പിഴ ചുമത്തിയിരിക്കുന്നു. ഫെബ്രുവരി മാസത്തിലെ കണക്കുകളാണ് അധികൃതര്‍ പുറത്തുവിട്ടത്. 93 കമ്പനികള്‍ താക്കീതും നൽകിയിരിക്കുന്നു.

സാമൂഹിക അകലം, മാസ്‌ക് ധരിക്കല്‍ എന്നിവ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ ദിവസേന നൂറോളം സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയുണ്ടായി. കൊവിഡ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും നിയമലംഘനം കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയോ പൊലീസിനെയോ വിവരം അറിയിക്കണമെന്നും അധികൃതര്‍ ജനങ്ങളോട് ആവശ്യപ്പെടുകയുണ്ടായി. ദുബൈ എക്കണോമിക്ക് പുറമെ ദുബൈ മുന്‍സിപ്പാലിറ്റിയും വിവിധ ഭക്ഷണശാലകളില്‍ പരിശോധന നടത്തുകയുണ്ടായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker