മലയാളി യുവഡോക്ടര്‍ കടലില്‍ മുങ്ങി മരിച്ചു

ലണ്ടന്‍: ആറുമാസം മുമ്പ് ഗള്‍ഫില്‍ നിന്നും ബ്രിട്ടനിലെത്തിയ മലയാളി യുവഡോക്ടര്‍ കടലില്‍ മുങ്ങി മരിച്ചു. ബ്രിട്ടനിലെ പ്ലിമത്തില്‍ കടലില്‍ നീന്താനിറങ്ങിയതായിരുന്നു. മലപ്പുറം തിരൂര്‍ സ്വദേശിയായ രാകേഷ് വല്ലിട്ടയിലാണു മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു യുകെ മലയാളികളെയാകെ ദു:ഖത്തിലാഴ്ത്തിയ ദുരന്തം നടന്നത്. ശൈത്യകാലത്തിനിടെ അപ്രതീക്ഷിതമായി ലഭിച്ച തെളിവെയില്‍ ആസ്വദിക്കാന്‍ നിരവധി പേരാണ് പ്ലിമത്തിലെ ബീച്ചിലെത്തിയത്. ഇങ്ങനെ എത്തിയതായിരുന്നു ഡോ. രാകേഷും.

റേഡിയോളജിസ്റ്റായ രാകേഷ് നീന്താന്‍ കടലില്‍ ഇറങ്ങിയതും പെട്ടെന്ന് തന്നെ തിരയിലും ചുഴിയിലും പെടുകയായിരുന്നുവെന്നാണ് കരുതുന്നത്. അത്ര സുരക്ഷിതമല്ലാത്ത കടല്‍തീരമാണു പ്ലിമത്തിലേത്. രാകേഷ് കടലില്‍ ഇറങ്ങി ഏറെനേരമായിട്ടും കാണാതായതോടെ കൂടെയെത്തിയവര്‍ ബഹളം വയ്ക്കുകയായിരുന്നു. ഇതോടെ കോസ്റ്റ് ഗാര്‍ഡ് എത്തി നടത്തിയ അന്വേഷണത്തിലാണ് രാകേഷിനെ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News