BusinessNationalNews

ഒറ്റ ചാർജ്ജിൽ 200 കിലോമീറ്റർ മൈലേജ് , കുറഞ്ഞവിലയിൽ തകർപ്പൻ ഇലക്ട്രിക് കാർ എത്തി

മുംബൈ:ഇലക്ട്രിക് വാഹനങ്ങൾക്കായി ഒരുങ്ങുന്ന ഇന്ത്യൻ നിരത്തുകളിലേക്ക് ഏറ്റവും വില കുറവുള്ള ഇലക്ട്രിക് കാറുമായി സ്ട്രോം. 2018-ൽ പ്രദർശിപ്പിച്ച സ്ട്രോം ആർ3 എന്ന എൻട്രി ലെവൽ ഇലക്ട്രിക് കാറിന്റെ ബുക്കിങ്ങ് ആരംഭിച്ചു. 10,000 രൂപ അഡ്വാൻസ് തുക ഈടാക്കി ബുക്കിങ്ങ് സ്വീകരിക്കുന്ന ഈ വാഹനത്തിന് അഞ്ച് ലക്ഷം രൂപയിൽ താഴെയായിരിക്കും വിലയെന്നാണ് സൂചനകൾ

ടൂ ഡോർ, ത്രീ വീലർ ഇലക്ട്രിക് കാറായാണ് സ്ട്രോം ആർ3 ഇന്ത്യയിൽ എത്തുന്നത്. മുന്നിൽ രണ്ട് ടയറും പിന്നിൽ ഒന്നുമാണ് നൽകിയിട്ടുള്ളത്. പ്രധാനമായി നഗരങ്ങളിലെ യാത്രകളെ ഉദേശിച്ചാണ് ഈ ഇലക്ട്രിക് കാർ ഒരുക്കിയിട്ടുള്ളതെന്നാണ് വിലയിരുത്തലുകൾ. 2907 എം.എം. നീളം, 1405 എം.എം.വീതി, 1572 എം.എം. ഉയരും എന്നിങ്ങനെയാണ് ഇതിന്റെ അളവുകൾ.

ഷാർപ്പ് എഡ്ജുകൾ നൽകിയാണ് ആർ3 ഇലക്ട്രിക് കാർ ഡിസൈൻ ചെയ്തിരിക്കുന്നത്. സ്റ്റൈലിഷായി രൂപകൽപ്പന ചെയ്തിട്ടുള്ള ഗ്രില്ല്, വലിപ്പമുള്ള മുന്നിലെ ബമ്പർ, എൽ.ഇ.ഡിയിൽ ഒരുങ്ങിയിട്ടുള്ള ലൈറ്റുകൾ, ഡ്യുവൽ ടോൺ നിറങ്ങൾ, ബ്ലാക്ക് റിയർവ്യൂ മിറർ, റിയർ സ്പോയിലർ, സൺറൂഫ് എന്നിവ നൽകിയാണ് എക്സ്റ്റീരിയറിലെ ആകർഷകമാക്കിയിട്ടുള്ളത്

രണ്ട് സീറ്റുകളാണ് അകത്തളത്തിൽ ഒരുക്കിയിട്ടുള്ളത്. ഏഴ് ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 4.3 ഇഞ്ചുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ക്ലൈമറ്റ് കൺട്രോൾ, റിമോട്ട് കീലെസ് എൻട്രി, 20 ജി.ബി. ഓൺബോർഡ് മ്യൂസിക് സ്റ്റോറേജ്, ടേൺ ബൈ ടേൺ നാവിഗേഷൻ, 4ജി കണക്ടിവിറ്റി സംവിധാനം തുടങ്ങിയവ ഇന്റീരിയറിൽ ഒരുക്കിയിട്ടുണ്ട്.

ലിഥിയം അയേൺ ബാറ്ററിക്കൊപ്പം 20 ബി.എച്ച്.പി. പവറും 90 എൻ.എം. ടോർക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറായിരിക്കും ആർ3-യിൽ പ്രവർത്തിക്കുന്നത്. ഇക്കോ, നോർമൽ, സ്പോർട്സ് എന്നീ മൂന്ന് ഡ്രൈവിങ്ങ് മോഡലുകൾ ഇതിൽ നൽകും. ഒറ്റത്തവണ ചാർജ് ചെയ്താൽ 200 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കുമെന്നാണ് നിർമാതാക്കൾ ഉറപ്പു നൽകുന്നത്.

4.5 ലക്ഷം രൂപയാണ് വാഹനത്തിന് എക്‌സ്‌ഷോറൂം വില. R3 പ്യുവര്‍, R3 കറന്റ്, R3 ബോള്‍ട്ട് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് പുതിയ സ്‌ട്രോം R3 വാഗ്ദാനം ചെയ്യുന്നത്. പരിസ്ഥിതി സൗഹൃദ, ത്രീ വീലര്‍, 2 സീറ്റര്‍ ഇലക്ട്രിക് കാര്‍ സ്‌ട്രോം R3 കോംപാക്ട് പേഴ്‌സണല്‍ മൊബിലിറ്റി സൊല്യൂഷന്‍ വാഗ്ദാനം ചെയ്യുന്നു. 2,907 മില്ലീമീറ്റര്‍ നീളവും 1,450 മില്ലീമീറ്റര്‍ വീതിയും 1,572 മില്ലിമീറ്റര്‍ ഉയരവും 550 കിലോഗ്രാം ഭാരം വാഹനത്തിനുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker