കൊൽക്കത്ത: കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് അടുത്തു നിൽക്കെ, നടി പായല്‍ സര്‍ക്കാര്‍ ബിജെപിയില്‍ ചേര്‍ന്നു. ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഇവർ പാർട്ടിയിൽ ചേർന്നത്
തെരഞ്ഞെടുപ്പിന് ഇനി ഏതാനും ആഴ്ചകള്‍ മാത്രം അവശേഷിക്കേ, പരമാവധി നടീനടന്മാരെ തങ്ങളുടെ കൂടാരങ്ങളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും. ഇന്നലെയാണ് നടന്‍ യാഷ് ദാസ്ഗുപ്ത ബിജെപിയില്‍ ചേര്‍ന്നത്.
ബംഗാളിന്റെ ചുമതലയുള്ള കൈലാഷ് വിജയ്‌വര്‍ഗീയയുടെയും ബിജെപി ദേശീയ വൈസ് പ്രസിഡന്റ് മുകുള്‍ റോയിയുടെയും സാന്നിധ്യത്തിലായിരുന്നു നടന്റെ പാര്‍ട്ടി പ്രവേശനം. ഈ സമയത്ത് തന്നെയാണ് ക്രിക്കറ്റ് താരം മനോജ് തിവാരിയും മൂന്ന് ബംഗാളി സിനിമാ താരങ്ങളും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News