KeralaNews

ഭരണം തുടരാന്‍ പിണറായി വിജയന്‍ ശബരിമലയില്‍ പോയി ശരണം വിളിക്കുമെന്ന് കെ.മുരളീധരന്‍

കോഴിക്കോട്: ഇടതു സര്‍ക്കാരിന് ഭരണ തുടർച്ച ഉണ്ടാകുമെന്നാണ് എൽഡിഎഫിന്റെ വാദം. എന്നാൽ ഭരണ തുടർച്ചയ്ക്കായി പിണറായി വിജയന്‍ ശബരിമലയില്‍ പോയി ശരണം വിളിക്കുമെന്ന് കെ.മുരളീധരന്‍ എംപി പരിഹസിച്ചു. നല്ല സ്ഥാനാര്‍ഥികളെ നിര്‍ത്തിയാല്‍ മോശമില്ലാത്ത ഭൂരിപക്ഷമൊക്കെ കോണ്‍ഗ്രസിന് നേടാന്‍ കഴിയുമെന്നും അല്ലാതെ നേതാക്കളെ ചുറ്റുന്നവര്‍ക്ക് മാത്രം സീറ്റെന്ന നിലപാടുമായി മുന്നോട്ട് പോയാല്‍ എല്ലാം പഴയപടി പോലെ തന്നെയാവുമെന്നും മുരളീധരന്‍ പറഞ്ഞു.

”കെ.കരുണാകരനൊപ്പം നില്‍ക്കുന്നവരെ ഇപ്പോഴും ശരിപ്പെടുത്തുന്ന സമ്പ്രദായം പാര്‍ട്ടിയില്‍ ഉണ്ട്. ചാനലുകളെ കാണുമ്ബോള്‍ മുന്നിലുള്ളവരെ തള്ളിത്തെറുപ്പിച്ച്‌ മുഖം കാണിക്കുന്നവര്‍ക്ക് മാത്രമാണ് സീറ്റുള്ളത്. നേതാക്കളുടെ ചുറ്റും നടക്കുന്നവര്‍ക്ക് മാത്രം സീറ്റ് ലഭിക്കുന്നു. പണിയെടുക്കുന്നവര്‍ക്ക് ഒരു വിലയുമില്ല. നേതാക്കള്‍ പങ്കെടുക്കുന്ന ക്ഷണിക്കപ്പെട്ട പരിപാടികള്‍ക്ക് പോവുമ്ബോള്‍ പലയിടങ്ങളിലും സ്റ്റേജില്‍ റിസര്‍വ് ചെയ്ത സീറ്റില്‍ പോലും മറ്റുള്ളവര്‍ കയറിയിരിക്കുന്ന അവസ്ഥയാണുള്ളത്. എം.പിയായിട്ടും പാര്‍ട്ടി സ്ഥാനത്തിരിക്കുമ്പോഴും പോലും ഇതാണ് അവസ്ഥ. ഇനി ഇതൊക്കെ ഇല്ലതായാല്‍ എന്തായിരിക്കും സ്ഥിതിയെന്നും” മുരളീധരന്‍ ചോദിച്ചു.

”ഗണപതിയോടും സുബ്രഹ്മണ്യനോടും ലോകം ചുറ്റി വന്നാല്‍ മാമ്പഴം തരാമെന്ന് പറഞ്ഞ് പന്തയം വെച്ച കഥയുണ്ട് പുരാണത്തില്‍. സുബ്രഹ്മണ്യന്‍ ലോകമെല്ലാം ചുറ്റിവന്നു. പക്ഷെ തന്റെ മാതാപിതാക്കളാണ് ഈ ലോകമെന്നും അവരെ മൂന്ന് തവണ വലം വെച്ചാല്‍ ലോകം ചുറ്റിയ പോലെ ആയെന്നും പറഞ്ഞ് സുബ്രഹ്മണ്യന്‍ എത്തുന്നതിന് മുന്നെ മാമ്പഴമെല്ലാം ഗണപതി കരസ്ഥമാക്കി. അതുപോലെയാണ് നമ്മുടെ പാര്‍ട്ടിയുടെ അവസ്ഥ. പണിയെടുക്കുന്നവര്‍ക്ക് അംഗീകാരമില്ല. ഇത് മാറണം” മുരളീധരന്‍ അഭിപ്രായപ്പെട്ടു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker