26.1 C
Kottayam
Monday, April 29, 2024

‘നെൽസൺ’കൊടുങ്കാറ്റ്‌ എത്തുന്നു; യുകെയിൽ ജാഗ്രതാ മുന്നറിയിപ്പ്, യാത്ര നിരോധനത്തിന് സാധ്യത

Must read

യുകെ: ലണ്ടൻ നഗരത്തെ ഭീതിയിലാഴ്ത്തി 70 മൈൽ വേഗതയിൽ നെൽസൺ കൊടുങ്കാറ്റ് എത്തുന്നു. രണ്ട് ദിവസത്തിനുള്ളിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കാറ്റ് ആഞ്ഞടുക്കുമെന്നാണ് മുന്നറിയിപ്പ്. ഡെവണിൽ കൊടുങ്കാറ്റ് എത്തിയതായി വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശക്തമായ മഴയ്ക്കും ഇടിമിന്നലിലും കാലാവസ്ഥാ വകുപ്പ് നൽകി.

മധ്യ, കിഴക്കൻ വെയിൽസ്, മിഡ്‌ലാൻഡ്‌സ്, തെക്ക് – പടിഞ്ഞാറൻ ഇംഗ്ലണ്ട്, മധ്യ – തെക്കൻ ഇംഗ്ലണ്ട്, വടക്കൻ ഇംഗ്ലണ്ടിൻ്റെ ഒരു ചെറിയ ഭാഗം, ചാനൽ ദ്വീപുകൾ എന്നീ ഭാഗങ്ങളെല്ലാം കൊടുങ്കാറ്റിൻ്റെ ഭീഷയിലാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റിനൊപ്പം 70 മൈൽ വേഗതയിൽ കാറ്റ് ആഞ്ഞടിക്കും. ഇടിമിന്നലിന് സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ഇംഗ്ലണ്ടിൻ്റെ തെക്കൻ ഭാഗങ്ങളിൽ ഇടിമിന്നൽ ശക്തമാണ്. നെൽസൺ കൊടുങ്കാറ്റ് എത്തുന്ന സാഹചര്യത്തിൽ ലണ്ടനിലെ വിവിധ നഗരങ്ങളിൽ ചാറ്റൽ മഴ തുടരുകയാണ്. കനത്ത മഴയെത്തുടർന്ന് തിരക്കേറിയ റോഡുകൾ വെള്ളത്തിനടിയിലായി. ശക്തമായ കാറ്റിനെ തുടർന്ന് ട്രെയിനുകൾ വൈകുകയും വിമാന സർവീസുകൾ നിർത്തലാക്കുകയും ചെയ്തു.

ഇംഗ്ലണ്ടിൻ്റെ തെക്കൻ ഭാഗത്തെ പാർക്കുകൾ, മൃഗശാലകൾ, പൂന്തോട്ടങ്ങൾ എന്നിവ അടച്ചിട്ടു. കോൺവാൾ മുതൽ കെൻ്റ് വരെയും സഫോക്കുവരെയും തെക്കൻ തീരം മുഴുവൻ അർധരാത്രിവരെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ശക്തമായ തെക്കു – കിഴക്കൻ കാറ്റിൽ ഇംഗ്ലീഷ് ചാനൽ പ്രക്ഷുബ്ധമാണ്.

വെയിൽസിൽ യെല്ലോ അലേർട്ടാണ് നൽകിയിരിക്കുന്നത്. സൗത്ത് ഡെവണിൽ ശക്തമായ മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. ഇതോടെ യാത്രകൾക്ക് നിയന്ത്രണവും നിരോധനവും ഏർപ്പെടുത്താനുള്ള സാധ്യത കൂടുതലാണ്. സൗത്ത് കോസ്റ്റ് ഇംഗ്ലണ്ടിൽ യെല്ലോ അലേർട്ട് നൽകി. സ്കോട് ലൻഡിലെ നോർത്ത്, വെസ്റ്റ് മേഖലകളിൽ കഴിഞ്ഞദിവസം മഴയുടെ സാന്നിധ്യം ശക്തമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week