FeaturedHome-bannerNews
എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം:ലോക്ക് ഡൗണിന്റെ സാഹചര്യത്തിൽ നിർത്തിവെച്ച എസ്എസ്എൽസി പ്ലസ്ടു പരീക്ഷകൾ പുനരാരംഭിക്കാൻ തീരുമാനം. പരീക്ഷകൾ മെയ് 21 മുതൽ 29 വരെയുള്ള തീയതികളിൽ നടത്തും. ഇതുവരെ നടന്ന പരീക്ഷകളുടെ മൂല്യനിർണയം മെയ് 13 മുതൽ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതിനായുള്ള ഒരുക്കങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തുടങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പ്രൈമറി-അപ്പര്‍ പ്രൈമറി അധ്യാപകരുടെ ഓണ്‍ലൈന്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. വിക്ടേഴ്സ് ചാനലിലൂടെയും പരീശീലനം നല്‍കും.
സ്കൂളുകള്‍ തുറക്കാന്‍ വൈകിയാലും വിക്ടേഴ്സ് ചാനലിലൂടെ അധ്യയനം തുടങ്ങും. മൊബൈലിലും വെബിലും ക്ലാസുകളുണ്ടാകും. ഇത്തരം സംവിധാനങ്ങളില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News