Home-bannerKeralaNews

എറണാകുളം ബ്രോഡ് വേ, മാര്‍ക്കറ്റ് റോഡ്, ടി.ഡി റോഡ് എന്നിവിടങ്ങളില്‍ നിയന്ത്രണം

കൊച്ചി: കൊവിഡ് 19 ജാഗ്രതയുടെ ഭാഗമായി എറണാകുളം ബ്രോഡ് വേ, മാര്‍ക്കറ്റ് റോഡ്, ടി.ഡി റോഡ്, ജ്യൂ സ്ട്രീറ്റ് എന്നിവ ഉള്‍പ്പെടുന്ന ഹോള്‍സെയില്‍ ബസാര്‍ പ്രദേശത്ത് ഇരുചക്ര വാഹനങ്ങള്‍ ഒഴികെയുള്ള വാഹന ഉപയോഗം നിരോധിച്ച് ഉത്തരവിട്ടതായി എറണാകുളം ജില്ലാ കളക്ടര്‍ സുഹാസ്. തിരക്ക് ഒഴിവാക്കുന്നതിനായി പ്രദേശത്തെ കടകള്‍ ഇടത്, വലത് വശങ്ങള്‍ തിരിഞ്ഞ് ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദ്ദേശം.

കിഴക്ക് – പടിഞ്ഞാറ്, തെക്ക് – വടക്ക് ദിശകളിലെ വലത് വശത്തുള്ള കടകള്‍ നാളെ (6520) തുറക്കും. ഇടത് വശത്തെ കടകള്‍ അടഞ്ഞ് കിടക്കും. അടുത്ത ദിവസം ഇടത് വശത്തെ കടകള്‍ തുറക്കുമ്‌ബോള്‍ വലത് വശത്തെ സ്ഥാപനങ്ങള്‍ അടയ്ക്കണം. മാര്‍ക്കറ്റിലും പരിസരങ്ങളിലും സാമൂഹ്യ അകലം ഉള്‍പ്പെടെയുള്ള രോഗപ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്ന് കളക്ടര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker