EntertainmentKeralaNews
ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയാവുന്നു
കൊച്ചി: നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയാകുന്നു. ശ്രീലക്ഷ്മി തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ തന്റെ വിവാഹ വിവരം പുറത്തുവിട്ടത്. ‘ഇന്ന് ഈ ദിവസം മുതല്‍ നീ ഒറ്റയ്ക്ക് ആയിരിക്കില്ല നടക്കുന്നത്. എന്റെ ഹൃദയം നിനക്ക് ആശ്രയയവും എന്റെ കൈ നിനക്ക് വീടുമായിരിക്കും’ – പ്രതിശ്രുത വരന്റെ കൈ ചേര്‍ത്ത് പിടിച്ചുകൊണ്ടുള്ള ചിത്രത്തിനൊപ്പം ശ്രീലക്ഷ്മി കുറിച്ചു.
വൈകാതെ തന്നെ മിസിസ് ആകുമെന്നും ഇത് ഔദ്യോഗിക അറിയിപ്പാണെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനകളും അനുഗ്രഹവും വേണമെന്നും താരം പറഞ്ഞു.എന്നാല്‍ വരന്റെ പേരോ വിവാഹത്തീയതിയോ വിശദാംശങ്ങളോ പുറത്തുവിട്ടിട്ടില്ല.എന്നാല്‍ ജിജിന്‍ ജഹാംഗീര്‍ ആണ് വരനെന്ന് വനിത റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ചുവര്‍ഷത്തൈ പ്രണയത്തിനുശേഷമാണ് വിവാഹം.
https://www.instagram.com/sreelakshmi_sreekumar/?utm_source=ig_embed
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News