KeralaNews

വിവാഹത്തലേന്ന് വരന് ലഭിച്ചത് പ്രതിശ്രുത വധുവിന്റെ അശ്ലീലദൃശ്യങ്ങള്‍, ദൃശ്യങ്ങളയപ്പിച്ചത് വധുതന്നെ,പിന്നീട് നടന്നതിങ്ങനെ

ചെന്നൈ: നഗരത്തിലെ അയനവരത്താണ് സംഭവം.കെങ്കേമമായ വിവഹത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ശിയാഴ്ച നടക്കേണ്ടിയിരുന്ന വിവാഹത്തിന് മുന്നോടിയായി ഗംഭീരമായി റിസപ്ഷനും പുരോഗമിയ്ക്കുകയായിരുന്നു.ഇതിനിടെയാണ് വരന്റെ ഫോണിലേക്ക് മണവാട്ടിയും കാമുകനുമൊത്തുള്ള ഫോട്ടോകളും ദൃശ്യങ്ങളും പറന്നെത്തിയത്.വ്രണിത ഹൃദയനായി വരന്‍ കല്യാണത്തില്‍ നിന്ന് പിന്‍മാറുന്നതായി ആ സെക്കണ്ടില്‍ തന്നെയറിയിച്ചു.തുടര്‍ന്ന് ഇരുപക്ഷവും തമ്മില്‍ വാക്കേറ്റം,കയ്യാങ്കളി.

മകളുടെ അപമാനകരമായ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട്.വധുവിന്റെ പാതാവ് പോലീസില്‍ പരാതി നല്‍കി.ഇതേത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വധുവിന്റെ ദൃശ്യങ്ങള്‍ അയച്ചുനല്‍കിയ അജ്ഞാത വ്യക്തിയേക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചത്.തുടര്‍ന്ന് ഇയാളുടെ ഫോണ്‍ പിടിച്ചെടുത്ത് വിവരങ്ങള്‍ ശേഖരിച്ചു.ഇതില്‍ ചില ഫോണില്‍ നിന്നു വന്ന വിവരങ്ങള്‍ ഡിലീറ്റ് ചെയ്തതായി കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലില്‍ വധുവായ യുവതിയുടെ ഫോണില്‍ നിന്നുതന്നെയാണ് ദൃശ്യങ്ങള്‍ അയച്ചുനല്‍കിയതെന്ന് കണ്ടെത്തിയത്.തന്റെ ആഗ്രഹത്തിന് വുരുദ്ധമായി നടത്തുന്ന വിവാഹം തടയാന്‍ യുവതി ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായിരുന്നു നടപടി.താന്‍ യുവതിയുമായി പ്രണയത്തിലാണെന്നും അവളുടെ മാതാപിതാക്കള്‍ എതിര്‍ത്തിട്ടും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നതായും ഇയാള്‍പോലീസിനോട് പറഞ്ഞു.യുവതി തന്നെ വരന്റെ മൊബൈല്‍ നമ്പര്‍ കൈമാറുകയും അവരുടെ വീഡിയോകളും ഫോട്ടോകളും വരന് അയക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
എന്തായാലും പെണ്‍കുട്ടി കാര്യങ്ങള്‍ സമ്മതിച്ചതോടെ പിതാവ് പരാതി പിന്‍വലിച്ചു. കാര്യങ്ങള്‍ രമ്യമായി പരിഹരിയ്ക്കാനാണ് ഇരുപക്ഷത്തിന്റെയും തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker