അപകീര്‍ത്തിപ്പെടുത്തുന്ന മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെയും ഉചിതമായ നിയമ നടപടി സ്വീകരിക്കും; മയക്കുമരുന്ന് കേസില്‍ തന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ചതിനെതിരെ തമിഴ് നടി സോണിയ അഗര്‍വാള്‍
ചെന്നൈ: മയക്കുമരുന്ന് കേസില്‍ തന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ചതിന് ‘മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തമിഴ് നടി സോണിയ അഗര്‍വാള്‍. നടിയും മോഡലുമായ സോണിയ അഗര്‍വാളിന്റെ ചിത്രത്തിന് പകരം തന്റെ ചിത്രങ്ങളും വിവരങ്ങളും പല മാധ്യമങ്ങളും വാര്‍ത്തകളില്‍ ഉപയോഗിച്ചതിന് എതിരെയാണ് താരം രംഗത്ത് എത്തിയിരിക്കുന്നത്.
മയക്കുമരുന്ന് കേസില്‍ വാര്‍ത്ത വന്നതിന് പിന്നാലെ വന്ന നിരന്തര ഫോളുകള്‍ മൂലം താനും കുടുംബവും നേരിട്ട മാനസിക സംഘര്‍ഷത്തിനും തന്റെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് സോണിയ ട്വീറ്റ് ചെയ്തു.
”അപകീര്‍ത്തിപ്പെടുത്തുന്നതിന് മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെയും ഉചിതമായ നിയമ നടപടി സ്വീകരിക്കും, രാവിലെ മുതല്‍ തുടര്‍ച്ചയായ എല്ലാ കോളുകളും സന്ദേശങ്ങളും മൂലമുണ്ടായ മാനസിക വേദനയിലും ഞെട്ടലിലും ഞാനും എന്റെ കുടുംബവും തളര്‍ന്നു” എന്നാണ് സോണിയയുടെ ട്വീറ്റ്.