CrimeNationalNews

ഉറങ്ങിക്കിടന്ന അമ്മയെ മകനും മരുമകളും ചേർന്ന് മണ്ണെണ്ണയൊഴിച്ച് കത്തിച്ചു; 58 കാരിക്ക് ദാരുണാന്ത്യം

ഷാജഹാൻപുർ : കുടുംബകലഹത്തെ തുടർന്ന് അമ്മയെ മകനും മരുമകളും ബന്ധുക്കളും ചേർന്ന് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. അമ്പത്തിയെട്ടുകാരിയായ രത്ന ദേവിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.

രത്ന ദേവിയും അവരുടെ മകൻ ആകാശ് ഗുപ്തയും തമ്മിലുള്ള കുടുംബകലഹം ഞായറാഴ്ച ബന്ധുക്കളെത്തി ധാരണയിൽ ആക്കിയിരുന്നു. ഇതോടെ കലഹത്തിന് താൽക്കാലിക ശമനം ഉണ്ടായതായും പൊലീസ് സൂപ്രണ്ട് അപർണ ഗൗതം പറഞ്ഞു. അതേസമയം, രത്ന ദേവിയുടെ മറ്റൊരു മകനായ കിഷൻ ഗുപ്തയാണ് സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകിയത്. ആകാശ് ഗുപ്തയും ഭാര്യ ഭീപ്ഷിഖയും ദീപ്ഷിഖയുടെ പിതാവ് അച്ചേലാലും ഇവരുടെ മറ്റൊരു ബന്ധു വിനോദും ചേർന്ന് രത്ന ദേവിയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പരാതി.

തിങ്കളാഴ്ച പുലർച്ചെ രത്ന ദേവി നല്ല ഉറക്കത്തിൽ ആയിരുന്ന സമയത്ത് ഇവർ നാലുപേരും ചേർന്ന് രത്ന ദേവിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. രത്നദേവിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽക്കാർ സംഭവം ഉടൻ തന്നെ പൊലീസിൽ അറിയിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker