27.6 C
Kottayam
Thursday, June 4, 2026

സ്വതന്ത്രം എന്ന മേലങ്കിയിട്ട മാധ്യമങ്ങള്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു,മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

Must read

തിരുവനന്തപുരം: സ്വ‍ർണക്കടത്ത്, ലൈഫ് മിഷൻ അടക്കം വിവിധ പദ്ധതികളിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ സമീപകാലത്ത് സ്വീകരിച്ച സമീപനത്തിനെതിരെ തുറന്നടിച്ച മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങൾക്കെതിരേയും രൂക്ഷമായ വി‍മർശനമാണ് ഉന്നയിച്ചത്. സർക്കാരിനെതിരെ ഒരു വിഭാ​ഗം നടത്തിയ വിധ്വംസക പ്രവ‍ർത്തനങ്ങൾ മാധ്യമങ്ങൾ പിന്തുണ നൽകുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ –

സർക്കാരിനെതിരായ വിധ്വസക പ്രവർത്തനങ്ങൾക്ക് മാധ്യമങ്ങളും പിന്തുണ നൽകുന്നു. സ്വതന്ത്രം എന്ന മേലങ്കിയിട്ട മാധ്യമങ്ങൾ വിധ്വംസക പ്രവര്‍ത്തനങ്ങൾക്ക് പിന്തുണ നൽകുന്നു. ഒരു ദിവസം പോലും ആയുസ്സില്ലാത്ത വാര്‍ത്തകളെ ആഘോഷിക്കുന്നതിന് പിന്നിലും ഇതേ മനോഭാവമാണ്. ഒരു ആക്രമണത്തിന് മുന്നിലും തകര്‍ന്ന് പോകില്ല. എല്ലാം തിരിച്ചറിയാനുള്ള ജനങ്ങളുടെ ശക്തിയെ ആരും കുറച്ച് കാണേണ്ടതും ഇല്ല.

ഈ സർക്കാരിനെ എതിർക്കുന്നവരുണ്ടാവാം, ഈ സർക്കാരിനെ ആക്രമിക്കണം നശിപ്പിക്കണം എന്ന ആഗ്രഹത്താൽ വശംകെട്ടവരും ഉണ്ടാവും അതല്ലാതെ സ്വതന്ത്രം എന്ന മേലങ്കിയിട്ട ചില മാധ്യമങ്ങൾ ഈ വിധ്വംസക പ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്യുന്നില്ലേ. ഒരു ദിവസം പോലും നിലനിൽക്കാത്ത വാർത്തകൾ ആഘോഷിക്കുന്ന മാധ്യമങ്ങളുടെ മനോഭാവവും ഇതാണ്. ഒരു ആക്രമണത്തിന് മുന്നിലും ഈ സർക്കാർ തകർന്നു പോകില്ല. എല്ലാം തിരിച്ചറിയാനുള്ള ജനങ്ങളുടെ ശക്തിയെ ആരും കുറച്ചു കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

- Advertisement -

മാധ്യമങ്ങൾ എപ്പോഴും നാടിൻ്റെ പുരോ​ഗതിക്ക് വേണ്ടി നിൽക്കുന്നവരാണ് എന്നല്ലേ പറയുക. നാടിൻ്റെ ​ഗുണപരമായ വികസനത്തിന് ഉതകുന്ന തരത്തിലുള്ള പദ്ധതികൾക്ക് നേരെ ആക്രമണവും തുരങ്കം വയ്ക്കലും ഉണ്ടാവുമ്പോൾ അതിനെ തിരിച്ചറിയാനും ഒഴിഞ്ഞു നിൽക്കാനും മാധ്യമങ്ങൾക്ക് സാധിക്കേണ്ടതല്ലേ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week