ആലപ്പുഴ :എസ്.എൻ.ഡി.പി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയെ കണിച്ചുകുളങ്ങര എസ്.എൻ.ഡി.പി ആഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി കെ.കെ മഹേശനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് ഇന്ന് രാവിലെ 11 മണിയോട് കൂടിയാണ് മൃതദേഹം കണ്ടെത്തിയത്.
മൈക്രോ ഫിനാൻസ്, സ്കൂൾ നിയമനം
തുടങ്ങിയവയുമായി ബന്ധപ്പെട്ട നിരവധി
കേസുകളിൽ മഹേശൻ ഉൾപ്പെട്ടിരുന്നു.
അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ
ചൂണ്ടിക്കാണിച്ച് യൂണിയൻ ഭാരവാഹികൾക്ക്
നൽകിയ കത്ത് പുറത്ത് വന്നിട്ടുണ്ട്.
മുപ്പതിലധികം പേജുള്ള കത്താണ് പുറത്ത് വന്നത്.
ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ കൂടിയായിരുന്നു മഹേശൻ. നിസ്വാർത്ഥ
സേവനം നടത്തിയിട്ടും തനിക്ക് നിരവധി
കേസുകൾ ഉണ്ടായി.യൂണിയൻ പ്രവർത്തനങ്ങൾ എല്ലാം കൃത്യമായ കണക്കുകളോട്കൂടിയായിരുന്നു എന്നും കത്തിലുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News