കൊല്ലത്ത് യുവാവിനെ നടുറോഡിലിട്ട് കുത്തി കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട പ്രതികള്‍ പിടിയില്‍

കൊല്ലം:കുണ്ടറയില്‍ യുവാവിനെ കുത്തിക്കൊന്ന ശേഷം രക്ഷപ്പെട്ടവര്‍ വാഹന പരിശോധനക്കിടെ കൊച്ചിയില്‍ പിടിയിലായി. പ്രജീഷ്, ബിന്റോ സാബു എന്നിവരാണ് പൊലീസ് പിടിയിലായത്. നിരവധി കേസുകളില്‍ പ്രതിയായ സക്കീര്‍ ബാബുവാണ് ഇന്നലെ കുത്തേറ്റ് മരിച്ചത്. പ്രതികളെ പൊലീസ് കൊല്ലത്തേക്ക് കൊണ്ടുപോയി.

പ്രജീഷിന്റെ ജിംനേഷ്യത്തില്‍ കയറി സക്കീര്‍ ബാബു ആക്രമണം നടത്തിയതിന്റെ പ്രതികരമായാണ് പ്രജീഷ് ഇന്നലെ റോഡിലിട്ട് സക്കീര്‍ ബാബുവിനെ കുത്തിക്കൊലപ്പെടുത്തിയത്.

കൊലയ്ക്ക് ശേഷം പ്രജീഷ് സുഹൃത്തായ ബിന്റോയ്‌ക്കൊപ്പം കൊച്ചിയിലേക്ക് കടക്കുകയായിരുന്നു. പ്രതികള്‍ ജില്ല വിട്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ വാഹന പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കി. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനം വിടാന്‍ എളുപ്പമല്ലാത്തതിനാല്‍ വടക്കന്‍ ജില്ലകളിലേക്ക് പ്രതികള്‍ പോവാനുള്ള സാധ്യത കണക്കിലെടുത്താണ് വാഹന പരിശോധന കര്‍ശനമാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News