24.7 C
Kottayam
Friday, May 17, 2024

ചിക്കന്‍ ഫ്രൈയിലും ചിപ്‌സിലും മായം; 146 കടകള്‍ക്കെതിരെ നടപടി, മൂന്ന് കടകള്‍ പൂട്ടിച്ചു

Must read

കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലയില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ 146 കടക്കാര്‍ പിടിയില്‍. രണ്ടാഴ്ച നീണ്ട പരിശോധനയുടെ അടിസ്ഥാനത്തില്‍ മൂന്ന് കടകളാണ് പൂട്ടിച്ചത്. ഇവരില്‍ നിന്നായി 4.44 ലക്ഷം രൂപ പിഴയായി ഈടാക്കി. ജില്ലയില്‍ ആകെ 457 കടകളിലാണ് പരിശോധന നടത്തിയത്. ഇതില്‍ 31 ശതമാനത്തിലും ക്രമക്കേട് കണ്ടെത്തി. ഇവര്‍ക്കെല്ലാം പോരായ്മകള്‍ ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി. ഓണക്കാലത്ത് ഹോട്ടലുകളിലും മറ്റും വൃത്തിയുളള ഭക്ഷണം ഉറപ്പാക്കാനായി ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും ചേര്‍ന്നാണ് സംസ്ഥാന വ്യാപകമായി പരിശോധിച്ചത്. നാല് താലൂക്കുകളിലായുളള 70ഓളം കടകളില്‍ വൃത്തിഹീനമായാണ് ഭക്ഷണം തയ്യാറാക്കുന്നതെന്ന് കണ്ടെത്തി.

30 ഓളം കടകളില്‍ മായം ചേര്‍ക്കുന്നതായി കണ്ടെത്തി. കോഴിയിറച്ചി പൊരിക്കുന്നതിലും വറുത്ത കായയിലുമാണ് നിറത്തിനായി മായം ചേര്‍ക്കുന്നത്. അടുക്കളയോട് ചേര്‍ന്ന് വൃത്തിയില്ലാത്ത ടോയ്ലെറ്റ്, ഗുണനിലവാരമില്ലാത്ത വെളളം, വൃത്തിയില്ലാത്ത കുടിവെളള ടാങ്ക് തുടങ്ങിയവയും കണ്ടെത്തി.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week