26.7 C
Kottayam
Monday, May 6, 2024

നിലവിലെ സാമൂഹിക അകലം കൊണ്ട് കൊവിഡിനെ തുരത്താന്‍ ആവില്ല! ഞെട്ടിക്കുന്ന പഠനറിപ്പോര്‍ട്ട് പുറത്ത്

Must read

കൊച്ചി: നിലവില്‍ നടപ്പാക്കുന്ന സാമൂഹിക അകലം കൊണ്ട് കൊവിഡിനെ തുരത്താന്‍ ആവില്ലെന്ന് പുതിയ പഠനം. ചുമ,തുമ്മല്‍ എന്നിവ വഴി പുറന്തള്ളുന്ന ശരീര സ്രവങ്ങള്‍ ആറ് മീറ്റര്‍ വരെ ദൂരത്തേയ്ക്ക് വ്യാപിക്കുമെന്നാണ് പഠന റിപ്പോര്‍ട്ട്. മാസ്‌ക് ധരിക്കേണ്ട ആവശ്യകതയെ ഇത് സൂചിപ്പിക്കുന്നു. അതിനാല്‍, ഇപ്പോള്‍ പാലിക്കുന്ന സാമൂഹിക അകലം പര്യാപ്തമല്ലെന്ന് തെളിയിക്കുകയാണ് പഠനം.

യു.എസിലെ കാലിഫോര്‍ണിയ സര്‍വകലാശാല സാന്റ ബാര്‍ബറയില്‍ നിന്നടക്കമുള്ള ഗവേഷകരുടേതാണ് പഠനം. കൊവിഡ് ആറ് മീറ്റര്‍ (20 അടി) വരെ സഞ്ചരിക്കുമെന്നാണ് പഠന റിപ്പോര്‍ട്ട്. വൈറസ് സാന്നിധ്യമുള്ള സ്രവങ്ങളുടെ തുള്ളികള്‍ 20 അടി വരെ സഞ്ചരിക്കുമെന്നും അതിനാല്‍ നിലവിലെ സാമൂഹിക അകല ചട്ട പ്രകാരമുള്ള ആറ് അടി ദൂരം വൈറസ് പ്രതിരോധത്തിന് അപര്യാപ്തമാണെന്നും ഗവേഷകര്‍ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

വൈറസ് കണങ്ങള്‍ സെക്കന്റില്‍ 100 മീറ്ററിലധികം വരെ വേഗത്തില്‍ സഞ്ചരിക്കുന്നു. ചുമ, തുമ്മല്‍ എന്നിവയിലൂടെ പുറന്തള്ളുന്ന സ്രവകണങ്ങള്‍ എത്ര ദൂരം സഞ്ചരിക്കുന്നുവെന്ന് പഠനത്തില്‍ പരീക്ഷണം നടത്തി. മുന്‍ പഠനങ്ങളില്‍ നിന്നുള്ള 40,000 സാമ്ബിളുകളുടെ ഫലങ്ങളാണ് ഇതിനായി പരിശോധിച്ചത്. ശരീര സ്രവത്തിന്റെ ചെറിയ തുള്ളികള്‍ കൂടുതല്‍ ദൂരത്തേയ്ക്ക് എത്തുകയും വലിയ തുള്ളികള്‍ അടുത്തുതന്നെ ഏതെങ്കിലും പ്രതലത്തിലേക്ക് വീഴുന്നുകയും ചെയ്യുന്നു.ചെറിയ കണികകള്‍ വായുവുമായി ചേര്‍ന്ന് എയ്‌റോസോള്‍ മിശ്രിതമായി മാറുകയും ചെയ്യുന്നു. ഇത്തരത്തില്‍ മാറിയ എയ്‌റോസോള്‍ കണികകളും വൈറസിനെ വഹിക്കുന്നവയായിരിക്കും. മണിക്കൂറുകളോളം ഇവ വായുവില്‍ തങ്ങിനില്‍ക്കാമെന്നും പഠനത്തില്‍ പറയുന്നു.

ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയില്‍ എയ്‌റോസോള്‍ രൂപീകരണം എളുപ്പമാകും. ഇതിനാല്‍ ഉഷ്ണമേഖലകളിലുള്ള പ്രദേശങ്ങളില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന മുന്നറിയിപ്പാണ് ഗവേഷകര്‍ നല്‍കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week