home bannerNationalNews
ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു
റായ്പൂര്‍: ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു. റായ്പൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 74 വയസായിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്ന് മെയ് 9ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അജിത് ജോഗിക്ക് വീണ്ടും ഹൃദയാഘാതം സംഭവിക്കുകയും മരണപ്പെടുകയുമായിരുന്നു.
ഛത്തീസ്ഗഢിലെ ആദ്യ മുഖ്യമന്ത്രിയായിരുന്നു അജിത് ജോഗി. 2000-2003 കാലഘട്ടത്തിലായിരുന്നു ഇത്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട അജിത് ജോഗി ജനതാ കോണ്‍ഗ്രസ് (ജെ) എന്ന പാര്‍ട്ടി രൂപീകരിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News