ശൈലപുത്രിയുടെ കഥ പങ്കുവെച്ച് നടി ശോഭന; നൃത്ത വീഡിയോ വൈറല്‍
നവദുര്‍ഗ്ഗമാരില്‍ ഒന്നാമത്തെ ദുര്‍ഗ്ഗയാണ് ശൈലപുത്രി. നവരാത്രിയില്‍ ആദ്യദിനം ആരാധിക്കുന്നതും ദേവി ശൈലപുത്രിയേയാണ്. സതി, ഭവാനി, പാര്‍വ്വതി, ഹേമവതി എന്നീ നാമങ്ങളും ശൈലപുത്രിക്കുണ്ട്. ഹൈന്ദവ വിശ്വാസമനുസരിച്ച് പ്രകൃതിയാകുന്ന മാതൃസ്വരൂപമാണ് ശൈലപുത്രി.
നന്ദിയാണ് ശൈലപുത്രി ദേവിയുടെ വാഹനം. ദേവിയുടെ ഒരുകയ്യില്‍ ത്രിശൂലവും മറുകയ്യില്‍ കമലപുഷ്പവും കാണപ്പെടുന്നു. ഹിമവാന്റെ മകള്‍ എന്നാണ് ശൈലപുത്രി എന്ന വാക്കിനര്‍ത്ഥം. പര്‍വ്വതരാജാവായ ഹിമവാന്റെയും മേനാദേവിയുടെയും മകളായാണ് ശക്തി രണ്ടാമത് അവതരിച്ചത്. പര്‍വ്വതരാജന്റെ മകളായതിനാല്‍ ദേവി പാര്‍വ്വതി എന്നും, ശൈലത്തിന്റെ(ഹിമാലയം) മകളായതിനാല്‍ ശൈലപുത്രി എന്നും ദേവി അറിയപ്പെടുന്നു.
ശൈലപുത്രിയുടെ കഥ പങ്ക് വെച്ച് നടി ശോഭന നടത്തുന്ന നൃത്തത്തിന്റെ വീഡിയോയായണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുന്നത്. ശോഭന തന്നെയാണ് ഇംഗ്ലീഷിലുള്ള നരേഷന്‍ കൊടുത്തിരിക്കുന്നതും, ദേവിക്കും കഥകളുടെയും ഐതീഹ്യങ്ങളുടെയും നിധിശേഖരത്തിന് ഒരു എളിയ സമര്‍പ്പണം എന്നാണ് തന്റെ ഡാന്‍സിനെ കുറിച്ച് താരം പറഞ്ഞിരിക്കുന്നത്.