24.8 C
Kottayam
Tuesday, June 16, 2026

18 വര്‍ഷത്തിനുശേഷം ട്വിസ്റ്റ്‌ ‘മഞ്ഞുമ്മൽ ബോയ്‌സി’നെ പീഡിപ്പിച്ച പോലീസുകാരെക്കുറിച്ച് അന്വേഷിക്കാൻ തമിഴ്നാട്

Must read

മലപ്പുറം: ‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് മറ്റൊരു ട്വിസ്റ്റ്. സിനിമയ്ക്കു കാരണമായ യഥാർഥസംഭവത്തിൽ യുവാക്കളോട് മോശമായി പെരുമാറിയ പോലീസുകാരെക്കുറിച്ച് 18 വർഷത്തിനുശേഷം അന്വേഷണം.

2006-ൽ നടന്ന സംഭവത്തിൽ നിലമ്പൂർ സ്വദേശിയും റെയിൽവേ കൺസൾട്ടേറ്റീവ് കമ്മിറ്റി മുൻ അംഗവുമായ വി. ഷിജു എബ്രഹാം തമിഴ്‌നാട് ആഭ്യന്തരസെക്രട്ടറിക്ക് നൽകിയ പരാതിയിലാണ് നടപടി. ഗൗരവമായി അന്വേഷിക്കണമെന്നും നടപടി പരാതിക്കാരനെ അറിയിക്കണമെന്നും ആഭ്യന്തരസെക്രട്ടറി പി. അമുദ തമിഴ്‌നാട് ഡി.ജി.പി.യോട് നിർദേശിച്ചു.

എറണാകുളം മഞ്ഞുമ്മലിൽനിന്നാണ് 2006-ൽ ഒരുസംഘം യുവാക്കൾ കൊടൈക്കനാൽ സന്ദർശിക്കാൻപോയത്. അതിലൊരാൾ ഗുണാ കേവ് എന്നറിയപ്പെടുന്ന ഗുഹയിൽ വീണുപോവുകയായിരുന്നു. അങ്കലാപ്പിലായ ചെറുപ്പക്കാർ കൊടൈക്കനാൽ പോലീസ് സ്റ്റേഷനിൽച്ചെന്ന് സഹായമഭ്യർഥിച്ചു. സിനിമയിൽ പിന്നീട് കാണുന്ന രംഗം പോലീസുകാർ അവരെ ക്രൂരമായി മർദിക്കുന്നതും മാനസികമായി പീഡിപ്പിക്കുന്നതും പിന്നീട് അവരുടെ പണം ദുരുപയോഗം ചെയ്യുന്നതുമായിരുന്നു.

എന്നാൽ, സിനിമയിലുള്ളതിനെക്കാൾ ക്രൂരമായ പീഡനത്തിനാണ് ഇരയായതെന്ന് ഈ യുവാക്കൾ തന്നോടുപറഞ്ഞതായി ഹർജിക്കാരനായ ഷിജു എബ്രഹാം പറഞ്ഞു. മർദിച്ചതിനുപുറമേ പണം തട്ടിയെടുത്തു. ഒരു പോലീസുകാരനെമാത്രം കൂടെ പറഞ്ഞയച്ചു.

- Advertisement -

120 അടിയോളം ആഴമുള്ള ഗുഹയിൽ ചെറുപ്പക്കാരിലൊരാളായ സിജുതന്നെയാണ് ഇറങ്ങിയത്. ഈ സാഹസികതയാണ് മഞ്ഞുമ്മൽ ബോയ്‌സ് എന്ന സിനിമയുടെ അടിസ്ഥാനപ്രമേയം. രക്ഷാപ്രവർത്തകനായ മഞ്ഞുമ്മൽ സ്വദേശി സിജുവിനെ രാഷ്ട്രം ജീവൻരക്ഷാ പതക് നൽകി ആദരിക്കുകയും ചെയ്തു.

- Advertisement -

യഥാർഥ നായകനായ സിജുവിനോട് സംസാരിച്ചതിനെത്തുടർന്നാണ് പരാതി നൽകാൻ തീരുമാനിച്ചതെന്ന് ഷിജു എബ്രഹാം പറഞ്ഞു. തമിഴ്‌നാട്ടിലെ കോൺഗ്രസ് നേതാവുകൂടിയായ ഷിജു എബ്രഹാം 2020-ൽ മധുര ഹൈവേയിൽ മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ കൊള്ളയടിച്ച സംഭവത്തിലും ഇടപെട്ടിരുന്നു. അന്ന് അദ്ദേഹത്തിന്റെ പരാതി സ്വീകരിച്ച ഡി.ജി.പി. ജെ.കെ. ത്രിപാഠി കവർച്ചക്കാർക്കെതിരേ കടുത്ത നടപടിയാണെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ജയ്പൂരിലെ പ്രതിഷേധത്തിനിടെ സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കേയ്‌ക്കെതിരെ ആക്രമണം; മുഖത്തടിയേറ്റു; വലിച്ചിഴയ്ക്കാന്‍ ശ്രമം; ആക്രമിച്ചത് ഭീരുക്കളെന്നും ശക്തമായ പ്രതിഷേധം തുടരുമെന്നും ദീപ്‌കെ

ജയ്പൂര്‍: ദേശീയ ശ്രദ്ധയാകര്‍ഷിച്ച നീറ്റ് (NEET) പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചാ വിവാദങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നയിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി (CJP) സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്ക്ക് നേരെ രാജസ്ഥാനിലെ...

പായസം വിളമ്പിയത് മന്ത്രിയുടെ സ്റ്റാഫ്; മുദ്രവാക്യം വിളിക്കുന്നതിനിടെ വനിതാ പ്രവര്‍ത്തകയുടെ കൈ തട്ടി; മന്ത്രിക്ക് പരാതിയില്ലെങ്കിലും അന്വേഷിക്കാന്‍ സ്‌പെഷല്‍ ബ്രാഞ്ച്

കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ കെഎസ്ആര്‍ടിസി 'പ്രിയദര്‍ശിനി' സൗജന്യ യാത്രാ പദ്ധതിയുടെ കൊല്ലം മണ്ഡലത്തിലെ ഉദ്ഘാടന ചടങ്ങിനിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണത് പഴ്‌സനല്‍ സ്റ്റാഫ് അംഗം പായസം കൈമാറുന്നതിനിടെ. പഴ്‌സനല്‍...

ഓൺലൈൻ ചൂതാട്ടവും അന്ധമായ സംശയവും; ബംഗളൂരുവിൽ ഹോം ഗാർഡായ ഭാര്യയെ അമ്മയുടെയും മക്കളുടെയും മുന്നിലിട്ട് കുത്തിക്കൊന്ന ഭർത്താവ് അറസ്റ്റിൽ

ബംഗളൂരു: ബംഗളൂരുവിലെ മഹാദേവപുരയിൽ മുപ്പത്തിരണ്ടുകാരിയായ വീട്ടമ്മയെ ഭർത്താവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കരളലിയിക്കുന്ന കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. മഹാദേവപുര പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡായി സേവനമനുഷ്ഠിച്ചിരുന്ന മഞ്ജുളയാണ് സ്വന്തം ഭർത്താവിന്റെ അന്ധമായ...

‘അമ്മ’യില്‍ ചേരിപ്പോര് കടുക്കുന്നു; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐക്കുമെതിരെ കോടതിയെ സമീപിച്ച് അന്‍സിബ

കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യ്ക്കുള്ളിലെ (AMMA) ആഭ്യന്തര തര്‍ക്കങ്ങളും ചേരിതിരിവുകളും കോടതി കയറുന്നു. സംഘടനയുടെ മുന്‍ ജോയിന്റ് സെക്രട്ടറിയും നടിയുമായ അന്‍സിബ ഹസന്‍, നടി ലക്ഷ്മിപ്രിയ, അവരുടെ ഭര്‍ത്താവ് ജയേഷ്,...

ബിജെപി നേതാവ് എൻ.ഹരി റബർ ബോർഡ് ചെയർമാൻ; ബോര്‍ഡ് തലപ്പത്തെ ആദ്യ രാഷ്ട്രീയ നേതാവ്‌

ന്യൂഡൽഹി: റബർ ബോർഡിന്റെ പുതിയ ചെയർമാനായി കോട്ടയം ബിജെപി മേഖല പ്രസിഡന്റും റബർ ബോർഡ് അംഗവുമായ എൻ. ഹരിയെ നിയമിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ ഔദ്യോഗിക ഉത്തരവിറക്കി. റബർ ബോർഡിന്റെ തലപ്പത്ത് ഇതാദ്യമായാണ്...

Popular this week