നീലചിത്ര നിർമ്മാണത്തിൽ നിന്നും ലഭിച്ച പണംകൊണ്ട് ആർഭാടമായി ജീവിച്ചതിൽ കുറ്റബോധം; രാജ് കുന്ദ്രയോട് ശിൽപ ഷെട്ടി വിവാഹമോചനം ആവശ്യപ്പെട്ടേക്കും
മുംബൈ: ഏറെ വിവാദമായ മുംബൈയിലെ നീലചിത്ര നിർമ്മാണ കേസിൽ ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിലായതിന് പിന്നാലെ നടി ശിൽപ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നതായി സൂചന. രാജ് കുന്ദ്രയുടെ നീലചിത്ര നിർമാണത്തെക്കുറിച്ച് നടിക്ക് അറിവുണ്ടായിരുന്നില്ലെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന സൂചന എന്നാണ് റിപ്പോർട്ട്.
അതുകൊണ്ടു തന്നെ കുന്ദ്രയുടെ അറസ്റ്റ് നടിയിൽ വലിയ ആഘാതമുണ്ടാക്കിയെന്നാണ് വിവരം. രാജ് കുന്ദ്രയിൽ നിന്ന് കുട്ടികളുമായി അകന്ന് കഴിയാനാണ് ശിൽപ ആഗ്രഹിക്കുന്നത്. കുട്ടികളുടെ മാനസികാരോഗ്യത്തെ അറസ്റ്റും വിവാദങ്ങളും ബാധിക്കുന്നു. അതിനാൽ രാജുകുന്ദ്രയിൽ നിന്ന് വേർപിരിയാനാണ് ശിൽപയുടെ തീരുമാനം.
കൂടാതെ, രാജ് കുന്ദ്രെയിൽ നിനന് ജീവനാംശമോ സ്വത്തുക്കളോ വാങ്ങിക്കാൻ നടിക്ക് താൽപര്യമില്ലെന്നും ബോളിവുഡ് മാധ്യമങ്ങളിലെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. രാജ് കുന്ദ്ര അധാർമികമായി ഉണ്ടാക്കിയ പണം കൊണ്ട് ഇത്രയും കാലം ആർഭാടമായി ജീവിച്ചതിൽ നടിക്ക് കുറ്റബോധമുണ്ടെന്നും നടിയോട് അടുത്ത വൃത്തങ്ങൾ പറയുന്നു. രാജ് കുന്ദ്രയുടെ വീട്ടിൽ നിന്നും കഴിയുന്നതും വേഗം മാറിത്താമസിക്കാനാണ് ശിൽപ ആഗ്രഹിക്കുന്നതെന്നാണ് വിവരം.
ജോലിക്ക് വേണ്ടി കരൺ ജോഹർ, അനുരാഗ് ബസു, പ്രിയദർശൻ അടക്കം മറ്റ് പല സംവിധായകരേയും നടി സമീപിച്ചിട്ടുണ്ട്. സൂപർ ഡാൻസർ എന്ന റിയാലിറ്റി ഷോയിൽ ജഡ്ജ് ആയും ശിൽപയെത്തുന്നുണ്ട്. വിവാദങ്ങളിൽ നിന്നും മാറിനിൽക്കാനും മക്കളെ വളർത്താനും ജോലിയിൽ മുഴുകുകയാണ് നല്ലത് എന്ന് ശിൽപ കരുതുന്നു.