Entertainment
‘വാരിയംകുന്നന്‍’ സിനിമയില്‍ നിന്ന് ആഷിഖ് അബുവും പൃഥ്വിരാജും പിന്‍മാറി
‘വാരിയംകുന്നന്‍’ സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിഖ് അബുവും നടന്‍ പൃഥ്വിരാജും പിന്‍മാറി. നിര്‍മാതാക്കളുമായുള്ള അഭിപ്രായഭിന്നതയാണ് പിന്മാറാന്‍ കാരണമെന്നാണ് സൂചന.2020 ജൂണിലാണ് ആഷിഖ് അബു ‘വാരിയംകുന്നന്‍’ സിനിമ പ്രഖ്യാപിച്ചത്.
1921ലെ മലബാര്‍ വിപ്ലവത്തിലെ പോരാളിയായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥയായിരുന്നു ചിത്രം പറയുന്നത്. സിനിമയുടെ പേരില്‍ നേരത്തെ പൃഥ്വിരാജ് അടക്കമുള്ളവര്‍ സൈബര്‍ ആക്രമണം നേരിട്ടിരുന്നു.
താരത്തിനും കുടുംബത്തിനുമെതിര വളരെ മോശം പദപ്രയോഗങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള പ്രചാരണമാണ് സമൂഹമാദ്ധ്യമങ്ങളില്‍ നടന്നത്.വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജി ഹിന്ദുവിരുദ്ധനാണെന്നും സിനിമ ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണെന്നുമായിരുന്നു ചിലരുടെ ആരോപണം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News