24.9 C
Kottayam
Friday, May 10, 2024

‘ഇന്ന് വാപ്പിച്ചിയുടെ ഓര്‍മദിനമാണ്, നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തണം’ വിവാദങ്ങള്‍ക്കിടെ അബിയുടെ ഓര്‍മകള്‍ പങ്കുവെച്ച് ഷെയ്ന്‍ നിഗം

Must read

കലാഭവന്‍ അബി ഓര്‍മയായിട്ട് രണ്ട് വര്‍ഷം. വിവാദങ്ങള്‍ക്കിടെ വാപ്പയുടെ ഓര്‍മകളുമായി ഷെയ്ന്‍ നിഗം. ‘ഇന്ന് വാപ്പിച്ചിയുടെ ഓര്‍മദിനമാണ്. നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തണം.’ അബിയുമൊത്തുള്ള കുടുംബ ചിത്രം പങ്കുവച്ച് ഷെയ്ന്‍ ഇങ്ങനെ കുറിച്ചു. നടനും മിമിക്രി കലാകാരനുമായിരുന്ന അബി രക്തസംബന്ധമായ അസുഖത്തിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 2017 നവംബര്‍ 30 നാണ് അന്തരിച്ചത്.

മിമിക്രി വേദികളിലെ സ്ഥിര സാന്നിധ്യമായിരുന്ന അബിക്ക് ആരാധകരേറെയാണ്. അന്‍പതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുള്ള അബി മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയത് ആമിനതാത്ത എന്ന കഥാപാത്രത്തിലൂടെയാണ്. അമിതാഭ് ബച്ചനടക്കമുള്ള ഹിന്ദി താരങ്ങളെയും അനുകരിച്ച് പ്രശംസ നേടിയിട്ടുണ്ട്. നയം വ്യക്തമാക്കുന്നു എന്നതാണ് ആദ്യസിനിമ. മഴവില്‍ക്കൂടാരം, സൈന്യം, കിരീടമില്ലാത്ത രാജാക്കന്മാര്‍, മിമിക്‌സ് ആക്ഷന്‍ 500, അനിയത്തിപ്രാവ്, രസികന്‍, ഹാപ്പി വെഡ്ഡിങ് എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ച അബി തൃശുവപേരൂര്‍ ക്ലിപ്തം എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week