ജനുവരി രണ്ടിലെ ശബരിമല സന്ദര്‍ശനം: മനസുതുറന്ന് ബിന്ദു അമ്മിണി,മന്ത്രി എ.കെ.ബാലന് തന്റെ നിഴലിനെപ്പോലും ഭയമെന്ന് ബിന്ദു

കോട്ടയം : ജനുവരി രണ്ടിന് ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ബിന്ദു അമ്മിണി.യുവതികളെ സന്നിധാനത്തെത്തുന്നതില്‍ നിന്നും തടയുന്ന സംസ്ഥാന സര്‍ക്കാര്‍ കോടതിയലക്ഷ്യ നടപടികളാണ് കൈക്കൊള്ളുന്നത്.സര്‍ക്കാരിനെതിരെ  സുപ്രീംകോടതിയെ സമീപിയ്ക്കും. തന്റെ നിഴലിനെപ്പോലും മന്ത്രി എ.കെ.ബാലന്‍ ഭയക്കുകയാണെന്ന്.ഭയം കൊണ്ടാണ് താന്‍ ഓഫീസിലെത്തിയത് മന്ത്രി നിഷേധിയ്ക്കുന്നതെന്നും കഴിഞ്ഞവര്‍ഷം ശബരിമല ദര്‍ശനം നടത്തിയ ബിന്ദു അമ്മിണി കോട്ടയം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബിന്ദു അമ്മിണി പറഞ്ഞു.
ശബരിമല യാത്രയ്ക്ക് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനമെന്ന് കരുതി ബിന്ദു കോട്ടയത്തെത്തിയപ്പോള്‍ മുതാല്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പിന്തുടരുന്നുണ്ട്. ഇവര്‍ തങ്ങിയ ഊട്ടി ലോഡ്ജിന് സമീപം നിരവധിപേര്‍ തടിച്ചുകൂടിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News