സൂര്യയുടെ രഹസ്യ പ്രണയം ;പേര് വെളിപ്പെടുത്തുമെന്ന് മോഹൻലാൽ!ബിഗ് ബോസ് ഹൗസിനിത് പ്രണയകാലം
കൊച്ചി: വളരെ ഗൗരവത്തോടെയാണ് ബിഗ് ബോസ് മൂന്നാം പതിപ്പിന്റെ ശനിയാഴ്ചത്തെ എപ്പിസോഡ് അവസാനിച്ചത്. എന്നാൽ ഞായറാഴ്ച മോഹൻലാൽ രസകരമായിട്ടാണ് എപ്പിസോഡ് തുടങ്ങിയത്. മത്സരാർത്ഥികൾക്കിടയിലും നല്ല ഉത്സാഹം കാണാമായിരുന്നു . കഴിഞ്ഞ ദിവസത്തെ സംഭവത്തെ കുറിച്ചൊന്നും ബിഗ് ബോസ് ഹൗസിൽ ഞായറാഴ്ച ചർച്ചയായിരുന്നില്ല.
പ്രണയത്തെ കുറിച്ച് പറഞ്ഞ് കൊണ്ടാണ് രസകരമായ ഞായറാഴ്ച എപ്പിസോഡ് തുടങ്ങിയത് . എല്ലാവരോടും തങ്ങളുടെ പ്രണയത്തെ കുറിച്ച് മോഹൻലാൽ ചോദിച്ചിരുന്നു. ഏറ്റവും ആദ്യം അഡോണിയോടും എയ്ഞ്ചലിനോടുമായിരുന്നു ചോദിച്ചത് തങ്ങൾ തമ്മിൽ അടുത്ത സുഹൃത്തുക്കളാണെന്നും പരസ്പരം പ്രണയമൊന്നും ഇല്ലെന്നും ഇരുവരും പറഞ്ഞു. അഡോണിയെ കൊണ്ട് എയ്ഞ്ചലിനോട് ഐ ലവ് യു പറയിപ്പിക്കുകയും ചെയ്തിരുന്നു.
പിന്നീട് മണിക്കുട്ടന്റെ ഊഴമായിരുന്നു. റിതുവിനെ പറ്റിയായിരുന്നു ചോദിച്ചത്. എന്നാൽ തനിക്ക് ചാൻസ് തരിന്നില്ല എന്ന് രസകരമായ മറുപടിയായിരുന്നു മണിക്കുട്ടൻ പറഞ്ഞത്. തങ്ങൾ തമ്മിൽ അങ്ങനെയൊന്നും ഇല്ലെന്ന് റിതുവും പറഞ്ഞു. അടുത്തത് സൂര്യയുടെ ഊഴമായിരുന്നു. ഒരാള്‍ മനസില്‍ ഒരാളെ പ്രണയിക്കുന്നുണ്ടല്ലോ എന്ന് പറഞ്ഞാണ് സൂര്യയോട് പ്രണയത്തെ കുറിച്ച് ചോദിച്ചത്.അത് ആരാണെന്നും മോഹൻലാല്‍ ചോദിച്ചു. എന്നാല്‍ അത് മനസില്‍ തന്നെയിരിക്കിട്ടെ എന്നായിരുന്നു സൂര്യ പറഞ്ഞ മറുപടി.
പിന്നീട് സൂര്യ തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് സമ്മതിക്കുകയും ചെയ്തു. ഇതിനകത്താണോ എന്ന് മോഹൻലാല്‍ ചോദിച്ചു. എന്നാല്‍ നാണം കലര്‍ന്ന ചിരിയായിരുന്നു സൂര്യ മറുപടി പറഞ്ഞത് . അത് ആരാണ് എന്ന് അവര്‍ കണ്ടുപിടിക്കട്ടെയെന്ന് മോഹൻലാല്‍ പറഞ്ഞു. ഇഷ്‍ടം എന്നത് എങ്ങനെ വേണമെങ്കിലും തോന്നാമല്ലോ, തനിക്ക് ബഹുമാനം കാലർന്ന ഇഷ്ടമാണെന്നും സൂര്യ പറഞ്ഞു. എന്നോടാണോ പ്രണയം എന്ന് തമാശയായിട്ടും മോഹൻലാല്‍ പറഞ്ഞു കൊണ്ടാണ് പ്രണയ ചർച്ച അവാസനിപ്പിച്ചത്.