”എങ്കില്‍ അവളോട് പറ ഐ ലവ് യുന്ന്”; അഡോണിയോട് മോഹന്‍ലാല്‍, ബിഗ് ബോസ് ഹൗസിലെ പുതിയ പ്രണയം
സൗഹൃദവും ശത്രുതയും മാത്രമല്ല പ്രണയവും ബിഗ് ബോസ് ഹൗസില്‍ മൊട്ടിടാറുണ്ട്. മലയാളത്തില്‍ മാത്രമല്ല എല്ലാ ഭാഷകളിലും ഒരു പ്രണയകഥ പുറത്തു വരാറുണ്ട്. ഈ പ്രണയം ഷോയെ സ്വാധീനിക്കാറുമുണ്ട്. പ്രേക്ഷകരുടെ ഇടയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ ബിഗ് ബോസ് പ്രണയമായിരുന്നു പേളി മാണിയുടേയും ശ്രീനീഷ് അരവിന്ദിന്റേയും. ബിഗ് ബോസ് സീസണ്‍ 1 മത്സരാര്‍ഥികളായിരുന്നു ഇവര്‍. 100 ദിവസം ബിഗ് ബോസ് ഹൗസില്‍ നിന്ന ഇവര്‍ ഹൗസില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം വിവാഹിതരാവുകയായിരുന്നു.
ബിഗ് ബോസ് സീസണ്‍ 3 ലും പ്രണയത്തിന്റെ സാധ്യത കാണുന്നുണ്ട്. എന്നാല്‍ ഇത് യഥാര്‍ഥ പ്രണയമാണോ അതോ ഗെയിം സ്ട്രറ്റജിയാണോ എന്ന് കാത്തിരുന്ന് തന്നെ കാണാം. ഇപ്പോഴിത ബിഗ് ബോസ് ഹൗസിലെ പ്രണയ കയ്യോടെ പിടിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. പുതിയ പ്രെമോ സോഷ്യല്‍ മീഡിയയില്‍ ഇത് വൈറലായിട്ടുണ്ട് .
കഴിഞ്ഞ കുറച്ച് ദിവസമായി ബിഗ് ബോസ് ഹൗസിലും സോഷ്യല്‍ മീഡിയയിലും എയ്ഞ്ചലിനേയും അഡോണിയേയും കുറിച്ചുള്ള ചര്‍ച്ച നടക്കുന്നുണ്ട്. ഇപ്പോഴിത മോഹന്‍ലാലും ഇതിനെ കുറിച്ച് ചോദിച്ചിരിക്കുകയാണ്. ഷോയിലെത്തിയ മോഹന്‍ലാല്‍ പ്രണയത്തെ കുറിച്ച് സംസാരിച്ചതിന് ശേഷം എന്താണ് എയിഞ്ചലെ എന്ന് ചോദിക്കുന്നുണ്ട്. നമ്മള്‍ തമ്മില്‍ നല്ല സുഹൃത്തുക്കളാണെന്നാണ് മറുപടിയായി എയ്ഞ്ചല്‍ പറഞ്ഞത്, അതിന് ഞാന്‍ ഒന്നും ചോദിച്ചില്ലല്ലോ എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. എന്നോട് പറ എന്നും സിനിമാ സ്‌റ്റൈലില്‍ ചോദിക്കുന്നുണ്ട്.
പിന്നീട് അഡോണിയോടായി മോഹന്‍ലാലിന്റെ ചോദ്യം. ഐ ലവ് യു എന്ന് അഡോണി മറുപടിയായി പറഞ്ഞു. ഒരു ചിരിക്ക് ശേഷം എങ്കില്‍ അവളോട് പറ ഐ ലവ് യു എന്ന്- മോഹന്‍ ലാല്‍ തമാശ രൂപേണേ പറയുന്നുണ്ട്. മറ്റ് മത്സരാര്‍ഥികള്‍ ചിരിച്ച് കൊണ്ടാണ് ഇത് കേട്ടത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട് രണ്ട് അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഉയരുന്നത്.
അഡോണി- എയ്ഞ്ചല്‍ പ്രണയത്തെ പിന്തുണക്കുന്നതിനെക്കാള്‍ വിമര്‍ശനങ്ങളാണ് കൂടുതല്‍ ഉയരുന്നത്.മോഹന്‍ലാലും ഏഷ്യനെറ്റും ഉള്ള വില കളയരുതെന്നും. ദയവ് ചെയ്ത് ലാലേട്ടനെ കൊണ്ട് ഇങ്ങനെ കോമാളിത്തരം കെട്ടിക്കരുതെന്നും കമന്റുകള്‍ വരുന്നുണ്ട്,. ഇത് ഉടായിപ്പ് പ്രണയമാണെന്നും മറ്റൊരു പ്രണയമുണ്ടെന്നെന്നു പ്രേക്ഷകര്‍ പറയുന്നു. നേരത്തെ പ്രണയത്തെ കുറിച്ച് എയ്ഞ്ചല്‍ വെളിപ്പെടുത്തിയിരുന്നു. ഷോയില്‍ എത്തുന്നതിന് മുന്‍പ് നല്‍കിയഒരു അഭിമുഖത്തിലാണ് ഇക്കാര്യം എയ്ഞ്ചല്‍ വെളിപ്പെടുത്തിയത്
ഷോയ്ക്ക് വേണ്ടി റൊമാന്‍സ് സ്ട്രാറ്റജി പ്ലാന്‍സുണ്ടോ ? എന്ന ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു യഥാര്‍ത്ഥ പ്രണയകഥ വെളിപ്പെടുത്തിയത്. പ്രണയം ഉണ്ട് എന്നായിരുന്നു എയ്ഞ്ചലിന്റെ വെളിപ്പെടുത്തല്‍.. എന്നാല്‍ കാമുകനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായിരുന്നില്ല. പ്രണയം ഉണ്ടെന്ന് മാത്രമാണ് പറഞ്ഞത്. ഷോയ്ക്ക് വേണ്ടി റൊമാന്‍സ് സ്ട്രറ്റജി എടുക്കുന്നത് കൊണ്ട് തനിക്ക് കുഴപ്പമില്ലെന്നും എന്നാല്‍ തന്റെ നാട്ടുകാരും പ്രണയിക്കുന്ന ആളും തന്നെ തല്ലിക്കൊല്ലുമെന്ന് എയ്ഞ്ചല്‍ പറഞ്ഞിരുന്നു.