രാജ്കോട്ട്: രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ ബാറ്റിങ് മികവില്‍ ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റിന്റെ ജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 154 വിജയലക്ഷ്യം ഇന്ത്യ 15.4 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. 43 പന്തില്‍ 85 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. ആറ് ഫോറും ആറ് സിക്സും രോഹിത് ശര്‍മ്മയുടെ ബാറ്റില്‍ നിന്നും പിറന്നു. ധവാന് 27 പന്തില്‍ നിന്നും 31 റണ്‍സ് നേടി പുറത്തായി. രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കെ.എല്‍. രാഹുലും ശ്രേയ്യസ് അയ്യറും വിക്കറ്റ് വീഴ്ച്ചയുണ്ടാകാതെ ഇന്ത്യയെ വിജയത്തില്‍ എത്തിച്ചു. അയ്യര്‍ 13 പന്തില്‍ 24 റണ്‍സും രാഹുല്‍ 11 പന്തില്‍ എട്ടു റണ്‍സും നേടി പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി അമിനുള്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് എടുത്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News