തൃശൂരില്‍ നിന്ന് വീണ്ടും നാല് വിദ്യാര്‍ത്ഥികളെ കാണാതായി
തൃശൂര്‍: തൃശൂരില്‍ നിന്ന് വീണ്ടും നാല് വിദ്യാര്‍ത്ഥികളെ കാണാതായി. ചാലക്കുടി മേലൂരില്‍ നിന്നാണ് നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായത്. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടികളെയാണ് കാണാതായത്. വെള്ളിയാഴ്ച വൈകിട്ടാണ് വിദ്യാര്‍ത്ഥികളെ കാണാതായത്. വൈകിട്ട് സ്‌കൂള്‍ വിട്ട് ഇവര്‍ നാല് പേരും ഒരുമിച്ചാണ് ഇറങ്ങിയത്. കൊരട്ടി പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം തൃശൂരില്‍ 24 മണിക്കൂറിനുള്ളില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായിരുന്നു. മാള, പാവറട്ടി,ചാലക്കുടി, അയ്യന്തോള്‍, വടക്കാഞ്ചേരി സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് പെണ്‍കുട്ടികളെ കാണാതായത്. കോളേജ്, സ്‌കൂള്‍ വിദ്യാര്‍ഥികളാണ് കാണാതായവര്‍. എന്നാല്‍ ഈ ആറ് പെണ്‍കുട്ടികളെയും പൊലീസ് പിന്നീട് കണ്ടെത്തിയിരുന്നു. ഇതില്‍ അഞ്ച് പെണ്‍കുട്ടികളെ അവരുടെ കാമുകന്‍മാരോടൊപ്പം പൊലീസ് കണ്ടെത്തുകയായിരുന്നു. ഒരു കുട്ടി മാത്രം വീട്ടിലെ പ്രശ്‌നങ്ങള്‍ മൂലം വീട്ടില്‍ നിന്നിറങ്ങി പോയതാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.