KeralaNews

ശബരിമല തീർത്ഥാടന നിരോധനം പിൻവലിച്ചു

പത്തനംതിട്ട:കനത്ത മഴയുടെയും പമ്പാ നദിയിലെ ജലനിരപ്പ് ഉയർന്നതിന്റെയും പശ്ചാത്തലത്തിൽ ശബരിമല തീർഥാടനത്തിന് ഇന്ന് ജില്ലാ ഭരണ കേന്ദ്രം ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു.നിലയ്ക്കലില്‍ കഴിയുന്ന തീർഥാടകരുടെ സുരക്ഷിതത്വം ഉറപ്പാക്കി സാധ്യമാകുന്ന മുറയ്ക്ക് ഘട്ടം ഘട്ടമായി ദർശനം അനുവദിക്കുന്നതിന് തീരുമാനമായി.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യരുമായി
ശബരിമല എ ഡി എം അർജുൻ പാണ്ഡ്യൻ നിലവിലെ സ്ഥിതിഗതി ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

പമ്പാ നദിയിലെയും ഡാമുകളിലെയും ജലനിരപ്പ് നിരീക്ഷിച്ച് കൃത്യമായ ഇടവേളകളായായിരിക്കും ഇവർക്ക് ദർശനം അനുവദിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker