KeralaNews

പെരുവന്താനത്ത് ശബരിമല തീർഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 13 പേർക്ക് പരിക്ക്

പെരുവന്താനം: ഇടുക്കി പെരുവന്താനം കടുവാപാറയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്ക് മറിഞ്ഞു. പതിമൂന്നോളം പേര്‍ക്ക് പരിക്കേറ്റെന്നാണ് പ്രാഥമികവിവരം.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ഫോഴ്‌സ് ക്രൂയിസര്‍ വളവില്‍ നിയന്ത്രണം വിടുകയും ക്രാഷ് ബാരിയര്‍ തകര്‍ത്ത് താഴേക്ക് മറിയുകയുമായിരുന്നു.

അപകടത്തേ തുടര്‍ന്ന് മുണ്ടക്കയം- കുട്ടിക്കാനം പാതയില്‍ ഗതാഗത തടസം രൂപപ്പെട്ടിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കുകയാണ്. അപകടത്തില്‍പ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker