28.4 C
Kottayam
Saturday, June 6, 2026

കരിഞ്ചന്തയിൽ ടിക്കറ്റ് വില 2000, കട്ടൗട്ടും പാലഭിഷേകവും നിരോധിച്ച് സര്‍ക്കാര്‍; താരപ്പോരിൻ്റെ ആവേശത്തിൽ തമിഴകം

Must read

ചെന്നൈ: പൊങ്കൽ കളറാക്കാൻ തമിഴകത്ത് താരപോരാട്ടം,  വിജയുടേയും അജിത്തിന്റെയും പുതിയ ചിത്രങ്ങൾ നാളെ റിലീസാണ്. എന്നാൽ താരങ്ങളുടെ കട്ടൗട്ടും പാലഭിഷേകവും നിരോധിച്ച് കൊണ്ട് തമിഴ്നാട് സർക്കാർ ഉത്തരവിട്ടു. അജിത്ത് വിജയ് ചിത്രങ്ങൾ ഒന്നിച്ചെത്തുമ്പോൾ ആഹ്ലാദ കൊടുമുടിയിലാണ് ആരാധകർ. അജിത്തിനൊപ്പം  മഞ്ജുവാര്യരും പ്രധാന വേഷത്തിലെത്തുന്ന  ചിത്രം തുനിവ് സംവിധാനം ചെയ്യുന്നത് എച്ച്.വിനോദാണ്. വിജയും  രശ്മിക മന്ദാനയും ഒന്നിക്കുന്ന  വാരിസിലെ രഞ്ജിതമേ പാട്ടൊക്കെ ആരാധകർ നെഞ്ചേറ്റിക്കഴിഞ്ഞു.

2014ന് ശേഷം 8 വർഷത്തെ ഇടവേളയ്ക്ക് ഒടുവിലാണ് രണ്ട് താരങ്ങളും നേർക്കുനേർ ബോക്സ് ഓഫീസിൽ ഏറ്റമുട്ടുന്നത്. സമുദ്രക്കനിയും മഞ്ജുവാര്യയും തുനിവിലെ ശക്തമായ കഥാപാത്രങ്ങളായി എത്തുമ്പോൾ വാരിസിലെ ശ്രദ്ധേയ താരങ്ങൾ പ്രകാശ് രാജും ശരത്കുമാറും, പ്രഭുവുമാണ്. 

പൊങ്കൽ കാലത്തെ സ്ക്രീനിലെ ഉത്സവത്തിൽ തമിഴ്നാട് സർക്കാർ ഇടപെട്ടു എന്നതാണ് ഈ വർഷത്തെ പ്രത്യേകത. ഇരുസിനിമകളുടേയും റിലീസുമായി ബന്ധപ്പെട്ട് ചില നിയന്ത്രണങ്ങൾ തമിഴ്നാട്  സർക്കാർ ഇറക്കിയിട്ടുണ്ട്.  ഇരു താരങ്ങളുടെയും കൂറ്റൻ കട്ടൗട്ടുകൾ സ്ഥാപിക്കുന്നത് സർക്കാർ നിരോധിച്ചു. കട്ടൗട്ടുകളിൽ പാലഭിഷേകം നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.  പൊങ്കൽ ദിവസങ്ങളിൽ പുലർച്ചെയുള്ള ഷോകൾക്കും നിയന്ത്രണമുണ്ട്. 

13-ാം തിയതി മുതൽ 16 വരെ പുലർച്ച നാല് മണിക്കും അഞ്ച് മണിക്കുമുള്ള ഷോകൾ പാടില്ലെന്നാണ് നിർദ്ദേശം. കരിഞ്ചന്തയിൽ 2000 രൂപക്ക് വരെയാണ് ഇരുസിനിമകളുടേയും  ടിക്കറ്റുകൾ വിറ്റഴി‍ഞ്ഞതെന്നാണ് റിപ്പോർട്ടുകൾ. പ്രീബുക്കിംഗ് കണക്കുകളിൽ ടിക്കറ്റ് വിൽപ്പന കോടികൾ പിന്നിട്ടു.  ആരാധകരുടെ ആവേശം അതിര് കടക്കാതിരിക്കാൻ  പൊലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. അജിത്തിന്റെ ചിത്രം തുനിവ് നാളെ പുലർച്ചെ ഒരു മണിക്കും. വിജയ് ചിത്രം വാരിസ് രാവിലെ നാല് മണിക്കുമാണ് റിലീസ്. ഇതിന് മുൻപ് വീരവും ജില്ലയുമാണ് ഒന്നിച്ച് റിലീസ് ചെയ്ത അജിത്ത് – വിജയം ചിത്രം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

Popular this week