‘അന്താരാഷ്ട്ര ടൂറിസ്റ്റ് ദിനത്തിന് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തുന്ന സി.പി.എം ടൂറിസ്റ്റ് ഗുണ്ട?’; വിമര്‍ശനവുമായി എസ് സുരേഷ്

തിരുവനന്തപുരം: രാജ്യത്ത് കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യവുമായി സംസ്ഥാനത്ത് ഹര്‍ത്താല്‍ ആരംഭിച്ചു. ഹര്‍ത്താല്‍ പ്രഖ്യാപിച്ച സി പി എമ്മിനെതിരെ ബിജെപി നേതാവ് എസ് സുരേഷ് രംഗത്ത് വന്നിരിക്കുകയാണ്. ആഗോള വിനോദ സഞ്ചാരദിനമായ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ച എല്‍ ഡി എഫിനെതിരെയാണ് സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

സി പി എം ഹര്‍ത്താല്‍, 15% ത്തിനു മുകളിലുള്ള കോവിഡ് ടി.പി.ആര്‍, സി.ഐ.ടി.യു നോക്കുകൂലി, പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ എന്നിവയാണ് ആഗോള വിനോദ സഞ്ചാരദിനത്തില്‍ ഇന്റര്‍നാഷണല്‍ ട്യൂറിസ്റ്റ്കള്‍ക്കായി കേരളം നല്‍കുന്ന സംഭാവനയെന്ന എസ് സുരേഷ് പരിഹസിക്കുന്നു. ജയകുമാര്‍ വരച്ച ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു എസ് സുരേഷിന്റെ വിമര്‍ശനം.

എസ്. സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

God’s Own Country യെ Idiot’s Own State ആക്കിയ LDF എന്ന ദുരന്തം. ഭരണകൂട ഭീകരതക്ക് സമാനമാണ് ഭരണകൂട ഹര്‍ത്താല്‍. ആഗോള വിനോദ സഞ്ചാരദിനത്തില്‍. ഇന്റര്‍നാഷണല്‍ ട്യൂറിസ്റ്റ്കള്‍ക്കായി കേരളത്തിന്റെ സംഭാവന
1 CPM ഹര്‍ത്താല്‍
2 COVID-TPR 15% ന് മുകളില്‍
3. CITU നോക്കുകൂലി
4. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍
ഫോട്ടോ; അന്താരാഷ്ട്ര ടൂറിസ്റ്റ് ദിനത്തിന് കേരളത്തല്‍ ഹര്‍ത്താല്‍ നടത്തുന്ന CPM ടൂറിസ്റ്റ് ഗുണ്ട..!?