പാലക്കാട്: പാലക്കാട് ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. മമ്പറത്ത് എലപ്പുള്ളി സ്വദേശി സഞ്ജിത് (27) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. ഭാര്യയുടെ കണ്‍മുന്നില്‍വച്ചായിരുന്നു ആക്രമണം. ഭാര്യയുമായി സഞ്ജിത് ബൈക്കില്‍ വരുമ്പോള്‍ കാറിലെത്തിയ അക്രമി സംഘം തടഞ്ഞു നിര്‍ത്തി വെട്ടുകയായിരുന്നു.
രാഷ്ട്രീയ കൊലപാതകമാണെന്നാണ് സൂചനയെന്ന് പോലീസ് പറഞ്ഞു. നാലു പേരാണ് ആക്രമണം നടത്തിയതെന്നും ഇവര്‍ ഒളിവില്‍ പോയതായും പോലീസ് അറിയിച്ചു.അതേസമയം, കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് ബിജെപി ആരോപിച്ചു.
സഞ്ജിത്തിന്റെ മൃതദേഹം ഇപ്പോള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലാണുള്ളത്. സഞ്ജിത്തിന്റെ ശരീരമാസകലം പരിക്കേറ്റ പാടുകളുണ്ട്. നേരത്തെയും പ്രദേശത്ത് ചില രാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഈ സംഭവം എന്നാണ് പൊലീസ് സംശയിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News