News
കഴിക്കാത്ത സമൂസക്ക് ബില്ലിട്ടു; യുവാവ് ഹോട്ടലുടമയെ അടിച്ച് കൊന്നു
ചെന്നൈ: ഇഡ്ഡലി കഴിച്ചയാള്‍ക്ക് സമൂസയുടെ തുക കൂടെ ചേര്‍ത്ത ബില്ല് കൊടുത്തതിന് ഹോട്ടലുടമയെ അടിച്ച് കൊന്നു. കഴിക്കാത്ത സമൂസയുടെ തുക ബില്ലില്‍ ചേര്‍ത്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
മധുര കെ.പുദൂര്‍ ഗവ. ടെക്‌നിക്കല്‍ ട്രെയിനിങ് കോളേജിന് സമീപത്തെ ഹോട്ടലിലാണ് സംഭവമുണ്ടായത്. ബില്ലില്‍ സമൂസ കഴിച്ചതായി രേഖപ്പെടുത്തി ഹോട്ടലുടമ മുത്തുകുമാര്‍ തുക ചേര്‍ത്തിരുന്നു. ഇതില്‍ കണ്ണന്‍ പരാതിപ്പെട്ടതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി.
ഇതിനിടെ പ്രകോപിതനായ കണ്ണന്‍ ഹോട്ടലിലുണ്ടായിരുന്ന തടിക്കഷ്ണമെടുത്ത് മുത്തുകുമാറിനെ അടിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. മുത്തുകുമാറിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് മധുരയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News