22.6 C
Kottayam
Tuesday, November 26, 2024

രാജ്യത്ത് റോഡപകടങ്ങളില്‍ ഓരോ മണിക്കൂറിലും പൊലിയുന്നത് 17 ജീവന്‍; 789 അപകട കേന്ദ്രങ്ങള്‍

Must read

ന്യൂഡല്‍ഹി: രാജ്യത്ത് റോഡപകടത്തില്‍ ഓരോ മണിക്കൂറിലും മരിക്കുന്നത് 17 പേര്‍. അതീവ അപകടമേഖലയായി കണ്ടെത്തിയ 789 കേന്ദ്രങ്ങളിലാണ് മിക്ക അപകടങ്ങളും നടക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നു. അപകടമുണ്ടാക്കുന്ന ഡ്രൈവര്‍മാരില്‍ ഒമ്പതുശതമാനത്തോളം പേര്‍ക്ക് ഡ്രൈവിങ് ലൈസന്‍സില്ല. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നുശതമാനത്തോളം റോഡപകടങ്ങള്‍വഴി നഷ്ടമാവുന്നതായാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിഗമനം.

2018-ല്‍മാത്രം 4,67,044 അപകടങ്ങളിലായി കൊല്ലപ്പെട്ടത് 1,51,417 പേരാണ്. വാഹനമിടിച്ച് 22,656 കാല്‍നടയാത്രക്കാരും റോഡിലെ കുഴി കാരണം അപകടത്തില്‍പ്പെട്ട് 2015 പേരും മരിച്ചു. കേരളത്തില്‍ 2016, 2017, 2018 വര്‍ഷങ്ങളിലായി യഥാക്രമം 1246, 1332, 1250 കാല്‍നടയാത്രക്കാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഈ കാലയളവില്‍ കുഴിയില്‍വീണ് 536, 522, 63 എന്നിങ്ങനെ മരണങ്ങളും സംസ്ഥാനത്തുണ്ടായി.

789 അതീവ അപകടമേഖലകളില്‍ 660 സ്ഥലങ്ങള്‍ ദേശീയപാതയിലും 129 ഇടങ്ങള്‍ സംസ്ഥാനസര്‍ക്കാരിന്റെ കീഴിലുള്ള റോഡുകളിലുമാണ്. 2019 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം ഇതില്‍ ദേശീയപാതയിലുള്ള 395 കേന്ദ്രങ്ങളില്‍ അപകടം കുറയ്ക്കുന്നതിനുള്ള നവീകരണം നടത്തി. 215 സ്ഥലങ്ങള്‍ നവീകരിക്കാനുള്ള നടപടികളും നടക്കുന്നു. ലോകബാങ്കിന്റെ സഹായത്തോടെ ഇത്തരം കൂടുതല്‍ കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്.

അപകടം നടന്ന സ്ഥലങ്ങളില്‍നിന്ന് വിവരങ്ങള്‍ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍വഴി ശേഖരിക്കാനും അതിന്റെ വിശകലനത്തിലൂടെ കൂടുതല്‍ അപകടമേഖലകള്‍ കണ്ടെത്തി പ്രശ്‌നപരിഹാരത്തിനു ശ്രമിക്കാനുമാണ് ഉദ്ദേശ്യം. 2018-ല്‍ അപകടമുണ്ടാക്കിയ ഡ്രൈവര്‍മാരില്‍ 3,45,799 പേര്‍ക്കു മാത്രമാണ് ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരുന്നത്. 23,593 പേര്‍ ലേണേഴ്സ് ലൈസന്‍സിലാണ് വാഹനം ഓടിച്ചിരുന്നത്. 37,585 പേര്‍ക്ക് ലൈസന്‍സേ ഉണ്ടായിരുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; യുവതിയുടെ പരാതിയിൽ ഭര്‍ത്താവ് രാഹുലിനെതിരെ വീണ്ടും കേസ്, നരഹത്യാശ്രമം അടക്കം വകുപ്പുകൾ

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ യുവതിയുടെ പരാതിയിൽ ഭര്‍ത്താവായ രാഹുലിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. ഇന്നലെ രാത്രി മര്‍ദനമേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് പൊലീസ് യുവതിയുടെ...

പാലക്കാട് മുൻസിപ്പാലിറ്റിയിൽ ഒരു കൗൺസിലറെ എങ്കിലും കൂടുതലായി ജയിപ്പിക്കണം; സതീശനെ വെല്ലുവിളിച്ച് ശോഭസുരേന്ദ്രൻ

കൊച്ചി: പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ബിജെപി സംസ്ഥാന പ്രസിഡൻ്റ് നേരിട്ട് വിളിച്ചു പറഞ്ഞതുപോലെയാണ് മാധ്യമങ്ങൾ ഇന്നലെ ചില വാർത്തകൾ നൽകിയത്. എന്നാൽ...

വഴിയിൽ നിന്ന വീട്ടമ്മയെ കോടാലി ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചു; പ്രതി അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴ കാർത്തികപ്പള്ളിയിൽ വീട്ടമ്മക്ക് നേരെ ആക്രമണം. ചൂടുകാട്ടുപറമ്പ് കോളനിയിൽ രാജൻ ആണ് ആക്രമിച്ചത്. വീട്ടമ്മ വീടിന് സമീപമുള്ള വഴിയിൽ നില്‍ക്കുന്നതിനിടെ അപ്രതീക്ഷിതമായി കോടാലി ഉപയോഗച്ചി പ്രതി ആക്രമണം നടത്തുകയായിരുന്നു. മദ്യപിച്ച് സ്ഥിരം...

ആദ്യം അൺസോൾഡ് ; ട്വിസ്റ്റുകൾക്കൊടുവിൽ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ മുംബൈ ഇന്ത്യന്‍സ് തന്നെ സ്വന്തമാക്കി

ജിദ്ദ: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഇത്തവണയും മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കും. കഴിഞ്ഞ രണ്ട് സീസണിലും മുംബൈ ഇന്ത്യന്‍സിലായിരുന്നു താരം. 30 ലക്ഷത്തിലാണ് അര്‍ജുനെ മുംബൈ സ്വന്തമാക്കിയത്. ലേലത്തിന്റെ രണ്ടാം ദിനം അല്‍പ്പം ട്വിസ്റ്റുകള്‍ക്കൊടുവിലാണ്...

മീൻകറിക്ക് പുളിയില്ല, പന്തീരാങ്കാവ് ഗാർഹിക പീഡന ഇരയായ യുവതിക്ക് വീണ്ടും മർദ്ദനം,രാഹുൽ പിടിയിൽ

കോഴിക്കോട്: ഹൈക്കോടതി റദ്ദാക്കിയ പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിക്ക് വീണ്ടും മര്‍ദ്ദനമേറ്റതായി പരാതി. മീന്‍കറിക്ക് പുളി ഇല്ലെന്ന് പറഞ്ഞ് ഭര്‍ത്താവ്‌ രാഹുല്‍ മര്‍ദ്ദിച്ചതായാണ് പരാതി. ഞായറാഴ്ചയാണ് ആദ്യം മര്‍ദ്ദിച്ചതെന്നും തിങ്കളാഴ്ച...

Popular this week