24.6 C
Kottayam
Saturday, June 6, 2026

പാലക്കാട്ടെ 18 ബിജെപി കൗൺസിലർമാരെയും സ്വാഗതം ചെയ്ത് കോൺഗ്രസ്; നഗരസഭാ അധ്യക്ഷക്കും സ്വാഗതമെന്ന് വികെ ശ്രീകണ്ഠൻ

Must read

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്ക് പിന്നാലെയുണ്ടായ പൊട്ടിത്തെറിയ്ക്കിടെ നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. ബിജെപി നേതൃത്വവുമായി പിണങ്ങി നിൽക്കുന്ന പാലക്കാട്ടെ ബിജെപിയുടെ 18 കൗണ്‍സിലര്‍മാരെയും കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് ഡിസിസി പ്രസിഡന്‍റ് എ തങ്കപ്പനും വികെ ശ്രീകണ്ഠൻ എംപിയും വ്യക്തമാക്കി.

കോണ്‍ഗ്രസ് ആശയങ്ങള്‍ അംഗീകരിക്കാൻ തയ്യാറായാൽ സ്വീകരിക്കുമെന്നും അവര്‍ നിലപാട് വ്യക്തമാക്കിയാൽ കോണ്‍ഗ്രസ് ചര്‍ച്ച നടത്തുമെന്നും എ തങ്കപ്പൻ പറഞ്ഞു. അതൃപ്തരായ മുഴുവൻ കൗൺസിലർമാർക്കും സ്വാഗതമെന്നും നഗരസഭാധ്യക്ഷയെ അടക്കം കോൺഗ്രസ് സ്വാഗതം ചെയ്യുകയാണെന്നും ജനപ്രതിനിധികൾക്ക് ബി ജെ പിയിൽ തുടരാൻ കഴിയാത്ത സാഹചര്യമാണെന്നും വികെ ശ്രീകണ്ഠൻ എംപി പറഞ്ഞു.

പാലക്കാട്ടെ തെരഞ്ഞെടുപ്പ് വിജയത്തിൽ കോണ്‍ഗ്രസ് നൽകിയ ലഡ്ഡു സന്തോഷത്തോട നഗരസഭാധ്യക്ഷ കഴിച്ചു. സി കൃഷ്ണകുമാറിനെതിരായ സാമ്പത്തിക ആരോപണം അതീവ ഗുരുതരമാണ്. തമിഴ്നാട്ടിലെ ബ്ലേഡ് കമ്പനിയെ കുറിച്ച് അന്വേഷിക്കണം. സന്ദീപ് വാര്യർക്ക് പിന്നാലെ ഇനിയും നേതാക്കൾ വരുമെന്നും വി.കെ ശ്രീകണ്ഠൻ എംപി പറഞ്ഞു.

പാലക്കാട് തോൽവിക്ക് കാരണം 18 കൗൺസിലർമാരാണെന്ന് സുരേന്ദ്ര പക്ഷം പരാതിപ്പെട്ടെന്നവാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് ബിജെപി കൗണ്‍സിലര്‍മാര്‍ പരസ്യമായി ബിജെപി നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. പ്രഭാരി പി. രഘുനാഥിനും കെ.സുരേന്ദ്രനുമെതിരെ ആഞ്ഞടിച്ച് ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ രംഗത്തെത്തിയിരുന്നു .

- Advertisement -

സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ച യാണ് തോൽവിയ്ക്ക് കാരണമെന്ന് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരനും തിരിച്ചടിച്ചു. നടപടിയുമായി മുന്നോട്ടു പോകാനാണ് നേതൃത്വത്തിന്‍റെ തീരുമാനമെങ്കിൽ കൂട്ടരാജി യിലേക്ക് പോകാനാണ് കൗൺസിലർമാരുടെ നീക്കം . അതേസമയം,  കൗൺസിലർമാർക്ക് മറുപടിയുമായി സ്ഥാനാർത്ഥി സി. കൃഷ്ണകുമാറും രഘുനാഥും രംഗത്തെത്തി.

- Advertisement -

പാലക്കാട്ടെ കനത്ത തോൽവിയുടെ ഉത്തരവാദിത്വം നഗരസഭയിലെ 18 കൗൺസിലർമാരുടെ തലയിൽ കെട്ടിവെക്കാനുള്ള സുരേന്ദൻ പക്ഷത്തിന്‍റെ നീക്കമാണ് ശിവരാജൻ ഉൾപ്പെടെയുള്ളവരെ പ്രകോപിപ്പിച്ചത്. സ്വന്തം ബൂത്തിൽ പോലും സ്ഥാനാർത്ഥിയ്ക്ക് വോട്ട് കുറഞ്ഞതിന് കൗൺസിലർമാർ എന്തു പിഴച്ചു വെന്നാണ് ചോദ്യം . സി. കൃഷ്ണകുമാരുടെ ആസ്തി വെളിപ്പെടുതണമെന വെല്ലുവിളിയും എൻ. ശിവരാജൻ ഉയർത്തുന്നു. നഗരസഭ ഭരണത്തിലെ പാളിച്ചകൾ അല്ല സ്ഥാനാർത്ഥി നിർണയം പാളിയതാണ് തോൽവിക്ക് കാരണമെന്നാണ് നഗരസഭ ചെയർപേഴ്സന്‍റെ വിശദീകരണം.

അതേസമയം, ആരോപണങ്ങളെല്ലാം സി കൃഷ്ണകുമാര്‍ നിഷേധിച്ചു. നഗരസഭയിൽ ഒന്നര ശതമാനം വോട്ടേ കുറഞ്ഞിട്ടുള്ളുവെന്നും ശിവരാജന്‍റെ വിമർശനങ്ങൾക്ക് മറുപടിയില്ലെന്നുമായിരുന്നു പി രഘുനാഥിന്‍റെ പ്രതികരണം.

ബി.ജെ.പി പരാജയം കൗൺസിലർമാരുടെ തലയിൽ കെട്ടിവയ്ക്കാനുള്ള നീക്കത്തിൽ അതൃപ്തി പുകയുകയാണ്. നഗരസഭയെ പഴിക്കുന്ന നില വന്നാൽ കുട്ടരാജി ഉണ്ടായേക്കും. രാജി ഭീഷണി ഉയർത്തി തങ്ങൾക്കെതിരായ നീക്കത്തെ ചെറുക്കാനാണ് ഒരു വിഭാഗം കൗൺസിലർമാരുടെ നീക്കം. ഒരു മുഴം മുന്നേയുള്ള ‘രാജി സന്നദ്ധത’ ഏറ്റു, സുരേന്ദ്രൻ തുടരുമെന്ന് കേന്ദ്രം; പിന്നാലെ മുരളിധരന് ‘കുത്ത്’

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

Popular this week