കുടുംബത്തർക്കം; ഭാര്യയെ വെട്ടി വീഴ്ത്തി കുട്ടികളുമായി കടന്ന് കളഞ്ഞ് യുവാവ്

പത്തനംതിട്ട: ഭാര്യയെ ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് മക്കളുമായി കടന്നു. കോട്ടമല ഓലിക്കൽ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ആങ്ങമൂഴി സ്വദേശി അശ്വതി (28)ക്കാണ് വെട്ടേറ്റത്. മൈലപ്ര കോട്ടമലയിൽ ഇന്നലെ രാവിലെ എട്ടിനാണ് സംഭവം നടന്നത്. ഭർത്താവ് തിരുവനന്തപുരം സ്വദേശി വിവിലിനായി (30) പൊലീസ് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

വർഷങ്ങളായി തിരുവനന്തപുരത്തായിരുന്നു അശ്വതിയും വിവിലും താമസിച്ചിരുന്നത്. മദ്യപിച്ച് ഉപദ്രവിക്കുന്നുവെന്ന കാരണത്താൽ പത്തു മാസം മുൻപ് അശ്വതി മക്കളെയും അമ്മയെയും കൂട്ടിമൈലപ്രയിൽ വാടകയ്ക്കു താമസിച്ചു വരുകയായിരുന്നു. എന്നാൽ അടുത്ത കാലത്തായി ഇയാൾ കുടുംബ പ്രശ്നങ്ങൾ പറഞ്ഞു തീർത്തിരുന്നു. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ചയോടെ വീണ്ടും മദ്യപാനം ആരംഭിക്കുകയും പ്രശ്നങ്ങൾ തുടരുകയുമായിരിന്നു.

തുടർന്ന് അശ്വതി പത്തനംതിട്ട വനിതാ സെല്ലിൽ പരാതി നൽകി. ഇരുവരെയും ഇന്നലെ രാവിലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. രാവിലെ വിവിൽ എത്തി സംസാരിക്കാനുണ്ടെന്നു പറഞ്ഞു. തുടർന്ന് അശ്വതിയെ മുറിയിലേക്ക് വിളിപ്പിക്കുകയും വെട്ടുകത്തികൊണ്ട് വെട്ടുകയായിരുന്നു. തലയ്ക്കും കൈയ്ക്കും കഴുത്തിനുമാണ് വെട്ടേറ്റത്. എട്ടും മൂന്നും വയസുള്ള കുട്ടികളുമായാണ് വിവിൽ കടന്ന് കളഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News