രജിത് കുമാറിന്റെ വധു ദയ അശ്വതിയോ?തുറന്ന് പറഞ്ഞ് ബിഗ് ബോസ് താരം
കൊച്ചി:ബിഗ് ബോസ് സീസൺ രണ്ടിെലെ മിന്നും താരങ്ങളായിരുന്നു രജിത് കുമാറും ദയ അശ്വതിയും. മികച്ച പ്രകടനത്തിലൂടെ ഇരുവരും പ്രേക്ഷകർക്കിടയിൽ സുപരിചിതരാവുകയും ചെയ്തു.നരച്ച താടിയും മുടിയും നീട്ടി വളര്‍ത്തിയ ഡോ. രജത്കുമാര്‍ മലയാളികളുടെ മനസില്‍ വെറുക്കപ്പെട്ടവനായിരുന്നു. എന്നാല്‍ താടിയും മുടിയും വെട്ടി ഡൈ ചെയ്ത് പുത്തന്‍ ലുക്കിലെത്തിയ രജത്കുമാര്‍ വളരെ പെട്ടെന്ന് മലയാളികളുടെ പ്രിയപ്പെട്ട രജത് സാര്‍ ആവുകയായിരുന്നു
ബിഗ് ബോസ് മലയാളത്തിലേക്ക് എത്തിയതിന് ശേഷമായാണ് ദയ അശ്വതിയെ എല്ലാവരും ശ്രദ്ധിച്ച് തുടങ്ങിയത്. സോഷ്യല്‍ മീഡിയയിലൂടെ വിവിധ വിഷയങ്ങളെക്കുറിച്ച് അഭിപ്രായപ്രകടനവും കൊമ്പ് കോർക്കുകയും ചെയ്തിരുന്നു പുറമേ കാണുന്നത് പോലെയല്ല ദയ വളരെ പാവമാണെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്. വ്യക്തി ജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരിതത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. 22-വയസ്സ് ൽ നിന്നും 37 വയസ്സു വരേയും ഉള്ള ആ നല്ല പ്രായത്തിൽ ഞാൻ ഒറ്റക്ക് ജീവിച്ചു ഇനി ഈ വയസു കാലത്ത് ഇനി ഒരു എനിക്ക് വിവാഹം വേണ്ടന്നും താരം പറയുന്നു..
ബാബുവേട്ടന്‍ എന്ന പേരിനോട് തനിക്കുള്ള ഇഷ്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. എന്താണ് ബാബേട്ടാ എന്നെഴുതിയ ടീഷര്‍ട്ട് രഘു ഉപേക്ഷിച്ചപ്പോള്‍ ദയ എടുത്തിരുന്നു. ഇതാണ് ആ ടീഷര്‍ട്ടെന്ന് താരം പറയുന്നു. രജിത് കുമാറിനോട് തനിക്ക് ആരാധനയായിരുന്നുവെന്നും പ്രണയമല്ലായിരുന്നുവെന്നും ദയയുടെ പോസ്റ്റില്‍ പറയുന്നു
ഫെയ്സ്ബുക്ക് കുറിപ്പിങ്ങനെ..
എന്താണ് ബാബേട്ടാ, ഈ മഞ്ഞ ട്ടീ ഷർട്ട് എവിടെ എന്നു പലരും ചോദിച്ചു? ഇതാണ് ആ മഞ്ഞ ട്ടീഷർട്ട്. രഘു ആ ട്ടീഷർട്ട് ഊരി വേസ്റ്റ് ബോക്സിൽ ഇട്ടപ്പോൾ എന്റെ മനസ്സ് ഒത്തിരി വേദനിച്ചു. രഘുവിൽ നിന്നാണ് ബാബുവേട്ടൻ എന്ന പേര് മാഷിന്റെ വീട്ടിൽ വിളിക്കുന്ന വിളി പേര് ആണ് എന്ന് ഞാൻ അറിഞ്ഞത്, രഘു ഈ ട്ടീഷർട്ട് ഊരി വേസ്റ്റിൽ കളയുമ്പോൾ പറഞ്ഞ വാക്കുകളാണ് എനിക്ക് ഈ ഷർട്ട് എടുക്കുവാൻ എന്നെ പ്രേരിപ്പിച്ചത്.
രഘു പറഞ്ഞത് ഇങ്ങനെ ആ മനുഷ്യനെ ഞാൻ വെറുക്കുന്നു അയാളുടെ പേരു ഉള്ള ഈ ടീ ഷർട്ടുപോലും എനിക്ക് ഇനി വേണ്ട എന്ന് ,മാഷിന്റെ കൂടെ നടന്ന് ജനങ്ങളുടെ വോട്ട് കിട്ടാൻ വേണ്ടി മാത്രം ആണ് ഇവരുടെ ഉദ്ദേശം എന്ന് ഇത്രയും രഘു ചെയ്തപ്പോൾ എനിക്ക് മനസിലായി. എനിക്ക് മാഷിനോട് ഉള്ളത് ആരാധനമാത്രം ആണ് പ്രണയം അല്ല, പിന്നെ എന്റെ ഭർത്താവിന്റെ പേരും ബാബു എന്നാട്ടോ, അതു കൊണ്ടും ഞാൻ ഈ പേരിനേ സ്നേഹിക്കുന്നു.
എന്റെ രണ്ടു മക്കളെ ഇന്നും അദ്ദേഹം നോക്കുന്നുണ്ട് എനിക്ക് അതു തന്നെയാണ് അദ്ദേഹത്തെ ആ കാര്യത്തിൽ ഒത്തിരി ഇഷ്ട്ടവും ആണ് .എന്തു ചെയ്യാം ജീവിത സാഹചര്യം ഞങ്ങളെ വേർപിരിച്ചു. മറ്റൊരു വിവാഹം കഴിക്കണം എന്നു പലവട്ടം ഞാൻ ചിന്തിച്ചു പക്ഷെ എന്റെ മക്കളെ ഓർക്കുബോൾ കഴിയുന്നില്ല, വേണ്ട ഇനിയൊരു വിവാഹം എനിക്ക് വേണ്ട.
എന്നെങ്കിലും ഒരിക്കൽ എന്നെ തേടി എന്റെ മക്കൾ വരും എനിക്ക് ഉറപ്പുണ്ട്, 22-വയസ്സ് ൽ നിന്നും 37 വയസ്സു വരേയും ഉള്ള ആ നല്ല പ്രായത്തിൽ ഞാൻ ഒറ്റക്ക് ജീവിച്ചു ഇനി ഈ വയസു കാലത്ത് ഇനി ഒരു എനിക്ക് വിവാഹം വേണ്ട, വിവാഹം കഴിഞ്ഞ കുറച്ചു നാളെങ്കിലും എന്റെ ബാബുച്ചേട്ടൻ എന്നെ ഒത്തിരി സ്നേഹിച്ചിട്ടുണ്ട് ആ ഓർമ്മകളുമായി എന്റെ മക്കൾക്ക് വേണ്ടി ഇനിയുള്ള എന്റെ ഈ ജീവിതം ഞാൻ ജീവിച്ചു തീർക്കും. ഇങ്ങേനെയാണ്ഈ കുറിപ്പ് അവസാനിക്കുന്നത്
അതെ സമയം തന്നെ 2001ൽ വിവാഹിതനായ രജിത് കുമാർ ഇപ്പോൾ ഇപ്പോൾ വിവാഹമോചിതനാണ്. എല്ലാവരും സ്ത്രീവിരുദ്ധനെന്ന് വിളിക്കുന്നു, അതുകൊണ്ട് രണ്ടാമതും വിവാഹം കഴിക്കാൻ റെഡിയാണെന്ന് രജത് കുമാർ തുറന്നുപറഞ്ഞിരുന്നു