EntertainmentKeralaNews

ആ സമയത്താണ് ഞങ്ങൾ ഡേറ്റ് ചെയ്തത്, പിന്നീട് ഒരുമിച്ച് താമസിച്ചു: ബോയ് ഫ്രണ്ടിനെ കുറിച്ച് രഞ്ജിനി ഹരിദാസ്

കൊച്ചി.കേരളത്തിലെ സെലിബ്രിറ്റി അവതാരകരിൽ മുൻപന്തിയിൽ നിൽക്കുന്നയാളാണ് രഞ്ജിനി ഹരിദാസ്. സ്ത്രീകൾക്ക് സ്വതന്ത്രരും സ്വയം പര്യാപ്തതയുള്ളവരുമായി ജീവിക്കാൻ കഴിയുമെന്ന് മലയാളികളെ സ്വന്തം ജീവിതം കൊണ്ട് പഠിപ്പിച്ച വ്യക്തികളിൽ ഒരാളാണ് രഞ്ജിനി.

തുടക്കത്തിൽ മലയാളത്തിൽ വലിയ സ്വീകാര്യത ലഭിച്ചില്ലെങ്കിലും പിന്നീട് രഞ്ജിനിയെ മലയാളികൾ അം​ഗീകരിച്ച് തുടങ്ങി. അവതരണ രംഗത്ത് തന്റേതായൊരു ശൈലിയുമായി എത്തി ഹൃദയങ്ങൾ കീഴടക്കിയ രഞ്ജിനി ഹരിദാസ് കഴിഞ്ഞിട്ടേ ആങ്കറിങ് രം​ഗത്ത് മറ്റൊരാളെ മലയാളികൾക്ക് സങ്കൽപ്പിക്കാനാവൂ.

ഇപ്പോഴിതാ ഐ ആം വിത്ത് ധന്യ വർമ എന്ന ഷോയിൽ പങ്കെടുത്ത് സംസാരിക്കവെ സുഹൃത്തായ ശരത്ത് പുളിമൂടിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നാൽപ്പത്തിരണ്ടുകാരിയായ താരം കൊവിഡ് സമയത്താണ് ശരത്തുമായി പ്രണയത്തിലാകുന്നത്. ഇടയ്ക്കിടെ ശരത്തിനൊപ്പമുള്ള ചിത്രങ്ങൾ രഞ്ജിനി പങ്കിടാറുണ്ട്. താനും ശരത്തും ഒരേ പോലെയുള്ള വ്യക്തികളാണെന്ന് രഞ്ജിനി പറയുന്നു. ശരത്ത് ഡിവോഴ്സിയാണെന്നും രഞ്ജിനി പറഞ്ഞു. 

“ഞാൻ വിവാഹത്തിലേക്ക് പോയിട്ടില്ലെങ്കിലും എനിക്ക് ഒരുപാട് റിലേഷൻഷിപ്പ്സ് ഉണ്ടായിട്ടുണ്ട്. പക്ഷെ അതൊന്നും വർക്കായില്ല. പക്ഷെ ശരത്തുമായുള്ള എന്റെ ബന്ധവും കോംപ്ലിക്കേറ്റഡ് തന്നെയാണ്. സ്മൂത്തായാണ് പോകുന്നതെന്ന് പറയാനാവില്ല.

കാരണം ഞാനും ശരത്തും തമ്മിൽ ഒരുപാട് സാമ്യതകളുണ്ട്. സിമിലാരിറ്റീസുള്ള ആൾക്കാർ തമ്മിലുള്ള റിലേഷൻഷിപ്പ്സ് നിലനിൽക്കുമെന്ന് ഞാൻ കേട്ടിട്ടുണ്ട്. കൊവി‍ഡ് സമയത്താണ് ഞങ്ങൾ ഡേറ്റ് ചെയ്യാൻ ആരംഭിച്ചത്. പിന്നീട് ഒരുമിച്ച് താമസിക്കാൻ തീരുമാനിച്ചു”, എന്ന് രഞ്ജിനി പറയുന്നു. 

“ഒരുമിച്ച് താമസിച്ചപ്പോഴാണ് ഞങ്ങൾ പാട്നേഴ്സ് എന്ന രീതിയിൽ ​ഗംഭീരമാണെന്ന് ഞാൻ മനസിലാക്കിയത്. കൊവിഡ് കഴിഞ്ഞപ്പോൾ ആ ചിന്തയിൽ മാറ്റം വന്നു. ശരത്തിന് വലിയൊരു സോഷ്യൽ‌ സർക്കിളുണ്ട്. ഞാൻ സോഷ്യലാണ്. പക്ഷെ ശരത്തിനെപ്പോലെയാകാൻ എനിക്ക് പറ്റില്ല. പിന്നീട് ശരത്ത് ദുബായിക്ക് പോയി. ഞാനും പോകണമെന്ന് ആദ്യം കരുതിയാണ്. പിന്നീട് വേണ്ടെന്ന് വെച്ചു”എന്നും രഞ്ജിനി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker