ലങ്കയിൽ പ്രധാനമന്ത്രി പ്രസിഡന്റായി; ജനം തെരുവിൽ, വെടിയുതിർത്ത് സുരക്ഷാ സേന, അടിയന്തിരാവസ്ഥ
കൊളംബോ: പ്രസിഡന്റ് ഗോട്ടബയ രാജപക്സെ രാജ്യം വിട്ടതിനു പിന്നാലെ ശ്രീലങ്കയിൽ വീണ്ടും കലാപം. പ്രക്ഷോഭകരെ പിരിച്ചുവിടാൻ പൊലീസ് വെടിയുതിർത്തു. ആക്ടിങ് പ്രസിഡന്റായി ചുമതലയേറ്റ റനിൽ വിക്രമസിംഗെയുടെ വസതിയിലേക്ക് പ്രക്ഷോഭകാരികൾ നടത്തിയ മാർച്ച് അക്രമാസക്തമായി. ഇതോടെയാണ് സുരക്ഷാ േസന കടുത്ത നടപടികളിലേക്ക് കടന്നത്. പലയിടത്തും കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. തെരുവിൽ പൊലീസും പ്രക്ഷോഭകരും ഏറ്റുമുട്ടി. റെനില്‍ വിക്രമസിംഗെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
സർക്കാർ ഉടമസ്ഥതയിലുള്ള രൂപവാഹിനി ചാനൽ പ്രക്ഷോഭകർ കയ്യേറിയതോടെ പ്രക്ഷേപണം നിർത്തി. പ്രധാനമന്ത്രിയുടെ ഓഫിസ് പരിസരത്തേക്കും കടന്നു കയറിയ പ്രതിഷേധക്കാർ ഗേറ്റുകൾ തകർത്തു. അക്രമികളെ പിടികൂടാനും വാഹനങ്ങൾ പിടിച്ചെടുക്കാനും വിക്രമസിംഗെ ഉത്തരവിട്ടു.
#WATCH | Sri Lanka: Protestors run to safety after security forces use tear-gas shells outside the premises of Sri Lankan PM's residence in Colombo#SriLankaCrisis pic.twitter.com/zlFZKVg0Lv
— ANI (@ANI) July 13, 2022