NationalNews

കുതിച്ചുപായുന്ന ട്രെയിനിന് മുന്നിൽ റീൽസ്,വിദ്യാർഥിക്ക് ദാരുണാന്ത്യം;വീഡിയോ പുറത്തുവിട്ട് കൂട്ടുകാർ

ഹൈദരാബാദ്: സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യ്ത് ശ്രദ്ധ നേടാനായി സാഹസികമായ വീഡിയോകൾ എടുത്ത് അപകടത്തിലാകുന്നവരുടെ നിരവധി വാർത്തകൾ നമ്മൾ കണ്ടിട്ടുണ്ട്. എത്ര കണ്ടാലും പഠിക്കില്ലെന്ന മട്ടിൽ അതിസാഹസികതയ്ക്ക് ഇറങ്ങിപ്പുറപ്പെടുന്നവരിൽ പലരും അപകടത്തിൽ പെടാറുണ്ട്.

അത്തരത്തിൽ ഒരു വാ‍ർത്തയാണ് തെലങ്കാനയിൽ നിന്ന് പുറത്തുവരുന്നത്. ട്രെയിൻ ചീറിപ്പാഞ്ഞ് വരുമ്പോൾ റെയിൽവേ ട്രാക്കിലൂടെ നടന്ന് ഇൻസ്റ്റാഗ്രാം റീൽ എടുക്കാൻ നോക്കിയ വിദ്യാർഥി ട്രെയിൻ ഇടിച്ച് മരിച്ചു എന്നതാണ് സങ്കടകരമായ വാർത്ത.

ഓടുന്ന ട്രെയിനിന് മുന്നിൽ ഇൻസ്റ്റഗ്രാം റീൽസ് ഷൂട്ട് ചെയ്ത ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് ട്രെയിൻ തട്ടി മരിച്ചത്. ഹൈദരാബാദിനടുത്തായിരുന്നു ദാരുണ സംഭവം നടന്നത്. ഹൈദരാബാദിലെ സനത് നഗറിലെ റെയിൽവേ ട്രാക്കിലാണ് ഒമ്പതാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സർഫ്രാസ് (16) റീൽസ് എടുക്കാൻ ശ്രമിച്ചത്. ചീറുപാഞ്ഞുവന്ന ട്രെയിൻ സർഫ്രാസിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ സർഫ്രാസ് മരിച്ചു. സർഫ്രാസിനൊപ്പം രണ്ട് സുഹൃത്തുക്കളും ഇൻസ്റ്റഗ്രാം റീൽ ഷൂട്ട് ചെയ്യാനുണ്ടായിരുന്നു.

വേഗത്തിലോടുന്ന ട്രെയിൻ ബാഗ്രൗണ്ടിൽ ലഭിക്കാനായി പാളത്തിനോട് ചേർന്ന് നിന്നായിരുന്നു ഇവരുടെ ഷൂട്ടിംഗ്. എന്നാൽ ട്രെയിൻ അടുത്തെത്തിയപ്പോൾ പുറംതിരിഞ്ഞുനിന്ന സർഫ്രാസ് ശ്രദ്ധിച്ചില്ല. അതിവേഗത്തിലെത്തിയ ട്രെയിൻ. സർഫ്രാസിന്‍റെ ശരീരത്തിൽ ഇടിക്കുകയായിരുന്നു.

അപകടത്തിന് ശേഷം സംഭവത്തിന്‍റെ വീഡിയോ സുഹൃത്തുക്കൾ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker