28.3 C
Kottayam
Friday, May 3, 2024

കൊച്ചിയില്‍ ട്യൂഷന്‍ കഴിഞ്ഞ് രാത്രി ഓണ്‍ലൈന്‍ ടാക്‌സിയില്‍ കയറിയ വിദ്യാര്‍ത്ഥിനിക്ക് നേരെ ഡ്രൈവറുടെ അതിക്രമം

Must read

കൊച്ചി: ട്യൂഷന്‍ കഴിഞ്ഞ് രാത്രി വീട്ടിലേക്ക് പോകാന്‍ ഓണ്‍ലൈന്‍ ടാക്സി വിളിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ഡ്രൈവര്‍ പിടിയില്‍. കാറനകത്ത് വെച്ച് ഡ്രൈവര്‍ വിദ്യാര്‍ത്ഥിനിയെ അപമാനിക്കുകയായിരിന്നു. സംഭവത്തില്‍ ഏലൂര്‍ സ്വദേശി യൂസഫിനെ(52) പോലീസ് അറസ്റ്റ് ചെയ്തു. പോസ്‌കോ നിയമപ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കാക്കനാട് കെന്നഡിമുക്കില്‍ നിന്നു കാറില്‍ കയറിയ വിദ്യാര്‍ത്ഥിനിയാണ് അപമാനിതയായത്. റോഡിലെ ബ്ലോക്കില്‍ കാര്‍ നിര്‍ത്തിയപ്പോള്‍ വിദ്യാര്‍ത്ഥിനി ഡോര്‍ തുറന്നു ചാടി രക്ഷപ്പെടുകയായിരുന്നു. രാത്രി 8 വരെ ട്യുഷനുള്ളതിനാല്‍ ഓണ്‍ലൈന്‍ ടാക്‌സിയിലോ ഓട്ടോറിക്ഷയിലോ ആണ് വിദ്യാര്‍ത്ഥിനി വീട്ടിലേക്കു മടങ്ങാറുള്ളത്. വിദ്യാര്‍ത്ഥിനി കാറില്‍ നിന്ന് ഇറങ്ങിയ ഉടന്‍ കാറുമായി രക്ഷപ്പെട്ട യൂസഫിനെ പോലീസ് പിടികൂടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week