എന്റെ പിഴ..എന്റെ വലിയ പിഴ..സെന്‍കുമാറിനെ ഡി.ജി.പിയാക്കിയത് തന്റെ ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം:സംഘപരിവാര്‍ നേതാവ് ടി.പി സെന്‍കുമാറിനെ ഡി.ജി.പിയാക്കിയതില്‍ ഇപ്പോള്‍ പശ്ചാത്തപിക്കുന്നെന്ന് പ്രതിപക്ഷ നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തല. വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
തന്റെ ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റാണത്. മറ്റൊരു ഉദ്യോഗസ്ഥനെ മറികടന്നാണ് നിയമനം നല്‍കിയത്. മലയാളി ഉദ്യോഗസ്ഥന്‍ വരട്ടെ എന്ന് കരുതി എടുത്ത തീരുമാനമായിരുന്നു’, ചെന്നിത്തല പറഞ്ഞു.
നേരത്തെ സെന്‍കുമാര്‍ മികച്ച ഉദ്യോഗസ്ഥനാണ് എന്ന് ചെന്നിത്തല നിയമസഭയിലടക്കം പറഞ്ഞിരുന്നു. ഡി.ജി.പിയായിരുന്ന സെന്‍കുമാര്‍ വളരെ സമര്‍ത്ഥനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും മുഖം നോക്കാതെ നീതി ചെയ്തിരുന്ന ആളായിരുന്നു എന്നാണ് തന്റെ അനുഭവമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
ഡി.ജി.പി സ്ഥാനത്ത് നിന്ന് ഇടത് സര്‍ക്കാര്‍ സെന്‍കുമാറിനെ മാറ്റിയെങ്കിലും നിയമനടപടിയിലൂടെ സെന്‍കുമാര്‍ സ്ഥാനത്ത് തിരിച്ചെത്തിയിരുന്നു.ഈ വിവാദങ്ങള്‍ക്ക് പിന്നാലെയായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം.