InternationalNews

ഒമാന്‍ എയര്‍ ജനുവരി 31 വരെയുള്ള സര്‍വ്വീസുകള്‍ റദ്ദാക്കി

മസ്‌ക്കറ്റ്: ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാന്‍ എയര്‍ വിവിധ രാജ്യങ്ങളിലേക്കുള്ള നിരവധി സര്‍വീസുകള്‍ ജനുവരി 31 വരെ റദ്ദാക്കി. കേരളത്തിലേക്കടക്കമുള്ള സര്‍വീസുകള്‍ റദ്ദാക്കിയവയുടെ കൂട്ടത്തില്‍പ്പെടുന്നു. ബോയിങ് 737 മാക്സ് വിമാനങ്ങള്‍ക്ക് ഒമാന്‍ സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോരിറ്റി ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരുന്ന സാഹചര്യത്തിലാണ് സര്‍വീസ് നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ എത്യോപ്യയില്‍ നടന്ന വിമാനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് ബോയിങ് 737 മാക്സ് വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

മുന്‍കൂട്ടി ടിക്കറ്റ് ബുക്ക്ചെയ്ത യാത്രക്കാര്‍ക്ക് പകരം വിമാനങ്ങളിലോ മറ്റ് സര്‍വീസുകളിലോ യാത്ര സൗകര്യം ഏര്‍പ്പെടുത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. മുംബൈ, ഹൈദരാബാദ്, ദുബായ്, മദീന, സലാല, ദില്ലി, ബഹ്റൈന്‍, ദമ്മാം, ബാങ്കോങ്ക് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.

ഒമാന്‍ എയര്‍ വിമാനങ്ങളില്‍ 31 വരെ യാത്ര ചെയ്യുന്നവര്‍ വിമാനങ്ങളുടെ നിലവിലെ അവസ്ഥ കൂടി അന്വേഷിക്കണം.കൂടാതെ യാത്രയ്ക്ക് മുന്‍പ് +96824531111 എന്ന നമ്പറില്‍ കോള്‍ സെന്ററുമായി ബന്ധപ്പെട്ട് സംശങ്ങള്‍ തീര്‍ക്കുകയും ചെയ്യാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker