സിനിമ ഫീല്‍ഡില്‍ കയറാതിരിക്കാന്‍ തനിക്കെതിരെ ആരൊക്കെയോ കൂടോത്രം ചെയ്യുന്നുണ്ടെന്ന് മുന്‍ ബിഗ്ബോസ് താരം രജിത് കുമാര്‍. ഗായിക അമൃത സുരേഷുമൊത്തുള്ള ലൈവ് വിഡിയോ ചാറ്റിനിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
‘എനിക്കെതിരെ ആരോ മുട്ടയില്‍ കൂടോത്രം ചെയ്യുന്നുണ്ടെന്ന് അടുത്തിടെ കേട്ടിരുന്നു. ഞാന്‍ സിനിമാ ഫീല്‍ഡില്‍ കയറിപറ്റരുതെന്നാണ് അവരുടെ ലക്ഷ്യം.’-രജിത് കുമാര്‍ പറഞ്ഞു.
‘സിനിമയില്‍ നിന്നും പത്ത് പതിനഞ്ചോളം ഓഫറുകള്‍ വന്നിരുന്നു. മോഹന്‍ലാല്‍ സര്‍, ദിലീപേട്ടന്‍, വിജയ് ബാബും ജയസൂര്യ ചിത്രം അങ്ങനെയുള്ള സിനിമകള്‍ തീരുമാനിച്ചു വച്ചിരുന്നു. പക്ഷേ ഇതൊന്നും നടന്നില്ല. ഈ അടുത്തിടെ ഞാന്‍ കേട്ടു, എനിക്കെതിരെ ആരോ മുട്ടയില്‍ കൂടോത്രം ചെയ്തിരിക്കുന്നുവെന്ന്. അതുകൊണ്ടാണ് രജിത്തിന് സിനിമാ ഫീല്‍ഡിലേയ്ക്ക് കയറാന്‍ പറ്റാത്തതെന്ന് പലരും പറയുന്നതായും അറിഞ്ഞു.’
‘ഞാന്‍ ഇതിനെ തള്ളിക്കളയുന്നില്ല. എനിക്ക് വിശ്വാസവും ഉണ്ട്. എന്നാല്‍ ഈ പ്രവര്‍ത്തിയില്‍ തകരുന്നത് പണി തരുന്നവര്‍ തന്നെയാകും. ഒരാളെ തകര്‍ക്കാന്‍ വേണ്ടി നമ്മള്‍ എന്തെങ്കിലും ചെയ്താല്‍ ഭാവിയില്‍ തകരുന്നത് നമ്മള്‍ തന്നെയായിരിക്കും. അതില്‍ യാതൊരുവിധത്തിലുള്ള സംശയവും വേണ്ട. ആര്‍ക്കും ഒരു ദോഷവും ഉണ്ടാക്കാതെയിരിക്കുക. ചതി, വഞ്ചന, തരികിട ഇതൊക്കെ എപ്പോഴും നമ്മുടെ പിന്നാലെ നടക്കുന്ന കാര്യമാണെന്ന് അറിയമാല്ലോ.’രജിത് കുമാര്‍ വ്യക്തമാക്കുന്നു.