ചെന്നൈ: തമിഴ് സൂപ്പര്‍ താരം രജനീകാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് സൂചന. ഇതിന്റെ ഭാഗമായുള്ള ശില്‍പശാലകള്‍ ആരംഭിച്ചു. രജനി മക്കള്‍ മന്‍ട്രം സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തിലാണു ക്ലാസുകള്‍ നടക്കുന്നത്.
പാര്‍ട്ടിയുടെ നയവും ആത്മീയ രാഷ്ട്രീയത്തിന്റെ നിര്‍വചനവുമെല്ലാം ഉള്‍പ്പെടുത്തിയാണ് ശില്‍പ്പശാല നടക്കുന്നത്. കൊവിഡ് മൂലം പാര്‍ട്ടിപ്രഖ്യാപനം മാറ്റിവയ്ക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ടായിരുന്നു.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു മല്‍സരിക്കുമെന്നു 2018 പുതുവത്സര തലേന്നാണു രജനീകാന്ത് പ്രഖ്യാപിച്ചത്. പാര്‍ട്ടി പ്രഖ്യാപനത്തിന് ശേഷം ഉടന്‍ തന്നെ പാര്‍ട്ടിപ്രവര്‍ത്തനങ്ങളും സജീവമാകുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News