പെട്ടെന്ന് റൂം അടച്ച് വൃത്തികേട് കാണിക്കും, നൃത്തത്തിനിടയില്‍ ചുംബിക്കാന്‍ ശ്രമിക്കും; വെളിപ്പെടുത്തലുമായി കങ്കണ
ബോളിവുഡില്‍ തിന്ന് നേരിട്ട പീഡന അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് നടി കങ്കണ റണൗട്ട്. ബുള്ളിവുഡ് എന്നാണ് കങ്കണ ബോളിവുഡിനെ ട്വീറ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അനുരാഗ് കശ്യപിനെയും പായല്‍ ഘോഷിനെയും ടാഗ് ചെയ്താണ് കങ്കണയുടെ ട്വീറ്റുകള്‍. അനുരാഗ് പായലിനോട് ചെയ്തത് ബോളിവുഡില്‍ പതിവാണെന്ന് കങ്കണ പറയുന്നു.
പായല്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവ് അനുരാഗിനുണ്ട്. അയാള്‍ തന്റെ പങ്കാളികളെയെല്ലാം വഞ്ചിച്ചു. ഏക പത്നീവ്രതക്കാരാന്‍ ആണെന്ന് അയാള്‍ സമ്മതിച്ചിട്ടില്ല എന്ന് കങ്കണ ഒരു ട്വീറ്റില്‍ കുറിച്ചു. ”പായല്‍ ഘോഷ് പറഞ്ഞ കാര്യം നിരവധി നായകന്‍മാര്‍ എന്നോടും ചെയ്തിട്ടുണ്ട്. പെട്ടെന്ന് വാന്‍ അല്ലെങ്കില്‍ റൂം അടച്ച് ജനനേന്ദ്രിയം കാണിക്കും. അല്ലെങ്കില്‍ ഒരു പാര്‍ട്ടിക്കിടെ നൃത്തത്തിനിടയില്‍ ചുംബിക്കാന്‍ ശ്രമിക്കും. ജോലിക്കായി അപ്പോയ്മെന്റ് എടുത്ത് വീട്ടില്‍ വിളിച്ച് വരുത്തി അവനൊപ്പം കഴിയാന്‍ നിര്‍ബന്ധിക്കും.’