കോഴിക്കോട് : ദ്വിദിന സന്ദർശനത്തിനായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽഗാന്ധി കേരളത്തിലെത്തി. കരിപ്പൂരിലാണ് രാഹുൽഗാന്ധി വിമാനമിറങ്ങിയത്. ഐശ്വര്യ കേരളയാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനും വയനാട് പാർലമെന്റ് മണ്ഡലത്തിലെ വിവിധ പരിപാടികൾക്കുമായാണ് രാഹുൽ ഗാന്ധി സംസ്ഥാനത്ത് എത്തിയത്.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാഹുൽ ഗാന്ധി കേരളത്തിൽ ഉണ്ടാകും. കാർഷിക നിയമത്തിനെതിരെ നടക്കുന്ന സമരങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി വയനാട്ടിൽ ട്രാക്ടർ റാലിയും നടത്തും. തിങ്കളാഴ്ച രാവിലെ 10.30ന് തൃക്കൈപ്പറ്റ മുക്കംകുന്ന് നിന്നാണ് ട്രാക്ടർ റാലി ആരംഭിക്കുന്നത്. മുട്ടിൽ ടൗൺ വരെ ആറ് കിലോമീറ്റർ ദൂരമാണ് റാലി. പിന്നീട് ഇവിടെ നടക്കുന്ന പൊതുസമ്മേളനത്തെ രാഹുൽ അഭിസംബോധന ചെയ്യും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News