‘ഒരു അതുല്യ നടൻ മരിച്ച് അടക്കം കഴിഞ്ഞതേയുള്ളു അപ്പോഴേക്കും… കഷ്ടം’; രചനയുടെ മിറർ സെൽഫികൾക്ക് വിമർശനം
കൊച്ചി:ചാനല്‍ പരിപാടികളിലും സിനിമയിലുമൊക്കെയായി സജീവമായ താരങ്ങളിലൊരാളാണ് രചന നാരായണന്‍കുട്ടി. മികച്ച നര്‍ത്തകി കൂടിയായ രചന അവതരണത്തിലും കഴിവുണ്ടെന്ന് തെളിയിച്ചിരുന്നു. രചനയുടെ നൃത്തത്തിനാണ് ആരാധകർ കൂടുതൽ. അടുത്തിടെ താരം തന്റെ നാൽപ്പതാം പിറന്നാൾ സിനിമാ സുഹൃത്തുക്കൾക്കൊപ്പം ആഘോഷമാക്കിയിരുന്നു.
രചന നാരായണൻകുട്ടിയുടെ ജന്മദിനം കളറാക്കിയത് മോഹൻലാലും കൂട്ടരും ചേർന്നായിരുന്നു. ഇത്രയേറെ താരങ്ങൾ പങ്കെടുത്ത ഒരു പിറന്നാൾ ആഘോഷം എന്തായാലും അടുത്തിടെ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല എന്ന കാര്യം ഉറപ്പാണ്. കേക്ക് മുറിച്ചാണ് രചനയുടെ ജന്മദിനം കെങ്കേമം ആയത്. ഇനി യുവതിയെന്ന് ഔദ്യോഗികമായി വിളിക്കപ്പെടാൻ തനിക്കധികം നാളുകളില്ലെന്ന് രചന മുമ്പൊരു പോസ്റ്റിൽ പറഞ്ഞിരുന്നു.
എന്നാലും ജന്മദിനത്തിന് അതൊന്നും ഒരു വിഷയമല്ല. അതെല്ലാരും കൂടിയങ്ങ് ആഘോഷമാക്കി എന്നാണ് രചനയുടെ പിറന്നാൾ ആഘോഷം കണ്ടപ്പോൾ ആരാധകർക്ക് മനസിലായത്. ഇടവേള ബാബു, സിദ്ദിഖ്, ശ്വേതാ മേനോൻ, ബാബുരാജ്, സുധീർ കരമന തുടങ്ങിയവർ പിറന്നാൾ വേളയിൽ സന്നിഹിതരായിരുന്നു.
സീരിയൽ ലോകത്ത് നിന്നും സിനിമയിലേക്ക് പ്രവേശിച്ച് ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്ത താരങ്ങൾക്കൊപ്പമാണ് രചനയുടെ പേരുമുള്ളത്. നൃത്തവും അധ്യാപനവുമാണ് രചന നാരായണൻകുട്ടിയുടെ മറ്റ് പ്രധാന മേഖലകൾ. ഒട്ടേറെ വിദ്യാർത്ഥിനികളെ നൃത്തം പഠിപ്പിച്ച അധ്യാപിക എന്ന നിലയിലും രചന ശ്രദ്ധേയയാണ്. അധ്യാപനത്തിൽ ഇംഗ്ലീഷാണ് രചനയുടെ വിഷയം.
എപ്പോഴും ട്രെഡീഷണൽ വസ്ത്രങ്ങളിലാണ് രചന മീഡിയയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെടാറുള്ളത്. വളരെ വിരളമായി മാത്രം അതും യാത്രകൾ, പാർട്ടികൾ പോലുള്ളവയിൽ പങ്കെടുക്കേണ്ട സാഹചര്യം വരുമ്പോൾ മാത്രമാണ് ആരാധകർ രചനയെ മോഡേൺ വേഷങ്ങളിൽ കാണാറുള്ളത്. പൊതുവെ സെലിബ്രിറ്റികളായ സ്ത്രീകൾ ഫോട്ടോഷൂട്ടുകൾ പങ്കുവെക്കുമ്പോൾ സൈബർ ആക്രമണം പതിവാണ്.
കാല് കണ്ടു, കഴുത്തിറങ്ങി പോയി, വൾഗറായി ഫോട്ടോഷൂട്ട് ചെയ്തു, ശരീരം പ്രദർശിപ്പിച്ചു തുടങ്ങിയ കാരണങ്ങൾ കാണിച്ചാണ് സെലിബ്രിറ്റികളായ സ്ത്രീകൾക്ക് സൈബർ ബുള്ളിയിങ് നേരിടേണ്ടി വരാറുള്ളത്. കുറച്ച് നാളുകൾക്ക് മുമ്പ് വലിയ രീതിയിൽ സൈബർ ബുള്ളിയിങ് സ്ത്രീകൾക്ക് നേരെ ഉണ്ടായിരുന്നു.
ഇപ്പോഴതിൽ ചെറിയ ഒരു കുറവ് താരങ്ങൾ പ്രതികരിക്കാനും സ്ക്രീൻ ഷോട്ട് പങ്കുവെക്കാനും തുടങ്ങിയതോടെ വന്നിട്ടുണ്ട് അത്രമാത്രം. ഇപ്പോഴിത രചന പങ്കുവെച്ച പുത്തൻ സെൽഫി ചിത്രങ്ങൾക്ക് വന്ന കമന്റുകളാണ് ശ്രദ്ധനേടുന്നത്. മിറർ സെൽഫികളാണ് രചന പോസ്റ്റ് ചെയ്തത്. ഷോർട്സ് ധരിച്ചുള്ള ഫോട്ടോസാണ് രചന പോസ്റ്റ് ചെയ്തത്.
ദുബായിൽ പോയപ്പോൾ ഹോട്ടൽ റൂമിൽ നിന്നും പകർത്തിയ ചിത്രങ്ങളാണ്. പിങ്ക് നിറത്തിലുള്ള സ്ലീവ് ലെസ് ബെനിയനും പിങ്കും ഗ്രേയും കലർന്ന ഷോട്സുമാണ് രചന ധരിച്ചിരുന്നത്. സെൽഫികളിൽ ഏതാണ് ഇഷ്ടപ്പെട്ടതെന്ന് കമന്റ് ചെയ്യാനും ആരാധകരോട് രചന ആവശ്യപ്പെട്ടിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ രചനയുടെ സെൽഫികൾക്ക് സ്വീകാര്യത കിട്ടിയപ്പോൾ ഫേസ്ബുക്കിൽ വിമർശനമായിരുന്നു കൂടുതൽ.
ഒരു അതുല്യ നടൻ മരിച്ച് അടക്കം കഴിഞ്ഞതേയുള്ളു അപ്പോഴേക്കും… കഷ്ടം എന്നാണ് ഒരാൾ കുറിച്ചത്. നടൻ മാമുക്കോയയുടെ സംസ്കാരം നടന്ന ദിവസം രചന ഫോട്ടോ പങ്കുവെച്ചത് വലിയ തെറ്റായിപോയി എന്ന തരത്തിലായിരുന്നു കമന്റ്. എല്ലാം നല്ല ഒന്നാന്തരം ബോറായിട്ടുണ്ട് എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്.
വിമർശനങ്ങളെ കൂടുതെ രചനയുടെ പുത്തൻ പരീക്ഷണത്തെ നിരവധി പേർ പ്രശംസിക്കുകയും ചെയ്തു. ആറാട്ടാണ് രചനയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമ. ചിത്രത്തിലെ രചനയുടെ സീനുകൾക്ക് വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു. മോഹൻലാൽ നായകനായി പുറത്തിറങ്ങിയ സിനിമയായിരുന്നു ആറാട്ട്.