‘അത് അല്ലിയല്ല’; മകളുടെ പേരിലുള്ള വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനെതിരെ പൃഥ്വിരാജ്
കൊച്ചി: മകളുടെ പേരില്‍ പ്രത്യക്ഷപ്പെട്ട വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടിനെതിരെ നടന്‍ പൃഥ്വിരാജ്. ഇന്‍സ്റ്റഗ്രാമിലാണ് അലംകൃതയുടെ മുഖചിത്രത്തോടെ അല്ലി പൃഥ്വിരാജ് എന്ന പേരില്‍ അക്കൗണ്ട് പ്രത്യക്ഷപ്പെട്ടത്. അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് പൃഥ്വിരാജും സുപ്രിയയുമാണെന്നും ചേര്‍ത്തിരുന്നു. ഇതോടെയാണ് വിശദീകരണവുമായി പൃഥ്വിരാജ് തന്നെ രംഗത്തെത്തിയത്.
അലംകൃതയുടെ പേരിലുള്ള പേജ് കൈകാര്യം ചെയ്യുന്നത് തങ്ങളല്ലെന്നും ഇത് ഫേക്ക് പ്രൊഫ്രൈലാണെന്നും പൃഥ്വിരാജ് പറയുന്നു. തങ്ങളുടെ ആറ് വയസുള്ള മകള്‍ക്ക് സോഷ്യല്‍ മീഡിയയുടെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. മകള്‍ക്ക് തിരിച്ചറിവായ ശേഷം വേണമെന്ന് തോന്നിയാല്‍ അവള്‍ തന്നെ അക്കൗണ്ട് തുടങ്ങും. ഇത്തരം വ്യാജ പ്രൊഫൈലുകളില്‍ വീഴരുതെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
https://www.instagram.com/p/CHYQMA-AjKr/?utm_source=ig_web_copy_link